മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ സൗരോര്‍ജം
മൂന്നാര്‍: ഇടമലക്കുടിയില്‍ നിന്നുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാരായ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും. സ്കൂളിലെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഉപയുക്തമാവുന്നതും വൈദ്യുതി ലഭിക്കാന്‍ കഴിയുന്നതുമായ സൗരോര്‍ജ പദ്ധതിയാണ് പൂര്‍ത്തിയായി വരുന്നത്.
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 19 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും സൗരോര്‍ജത്തിലേക്ക് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണ് മൂന്നാര്‍ എംആര്‍എസില്‍ പദ്ധതി നടപ്പാക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് 59 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. സ്കൂള്‍ ഹോസ്റ്റല്‍, ഡോര്‍മിറ്ററി കെട്ടിടങ്ങള്‍ക്ക് മുകളിലായി 160 സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പ്രകൃതിദത്ത ഊര്‍ജ സ്രോതസുകളിലേക്കുള്ള തിരിച്ചുപോക്കിനൊപ്പം സ്കൂളിലെ സ്മാര്‍ട് ക്ലാസ്, ലാബ് തുടങ്ങിയവയില്‍ മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കാനും നിലവിലുള്ള ഉയര്‍ന്ന വൈദ്യുതി ബില്‍ മറികടക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ക്ലാസ് മുറികള്‍, ഓഫിസ്, കുട്ടികളുടെ ഹോസ്റ്റല്‍ തുടങ്ങിയ ഇടങ്ങളെല്ലാം സൗരോര്ജത്തിലാവും പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."