ആവേശ സ്വീകരണങ്ങളുമായി നവദര്‍ശന്‍ യാത്ര പര്യടനം തുടരുന്നു
കണ്ണൂര്‍: മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരേ മാനവികതയുടെ പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്ര ഇന്നലെ പാടിയോട്ട് അചാലില്‍ നിന്നു ആരംഭിച്ച് പരിയാരത്ത് സമാപിച്ചു.
മാതമംഗലം ബസാര്‍, കടന്നപ്പള്ളി കണ്ടോന്താര്‍, കാങ്കോല്‍, കരിവെള്ളൂര്‍, പെരുമ്പ, രാമന്തളി, കുഞ്ഞിമംഗലം, പിലാത്തറ, തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. രാവിലെ പാടിയോട്ട് ചാലില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹ്നാന്‍, ഷാനിമോള്‍ ഉസ്മാന്‍, കെ. സുരേന്ദ്രന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എം. നാരായണന്‍കുട്ടി, എം.പി ഉണ്ണികൃഷ്ണന്‍, അഡ്വ. കെ. ബ്രിജേഷ് കുമാര്‍, വി.എന്‍ എരിപുരം, എം.കെ രാജന്‍, എന്‍.പി ശ്രീധരന്‍, എം.പി വേലായുധന്‍, ഒ. നാരായണന്‍, സുരേഷ് ബാബു എളയാവൂര്‍, രജിത്ത് നാറാത്ത്, റഷീദ് കവ്വായി, എ.പി നാരായണന്‍, സി.വി സന്തോഷ്, എം. പ്രദീപ്കുമാര്‍, പി. മുഹമ്മദ് ഷമ്മാസ്, സുധീപ് ജയിംസ്, പി. ആനന്ദകുമാര്‍, രാഗേഷ് തില്ലങ്കേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."