ബഹുഭാര്യത്വം, ചടങ്ങ് കല്യാണം എന്നിവയുടെ ഭരണഘടനാ സാധുതയും സുപ്രിംകോടതി പരിശോധിക്കുന്നു
ന്യൂഡല്‍ഹി: മുത്വലാഖ് അസാധുവായി പ്രഖ്യാപിച്ചതിനു പിന്നാലെ നികാഹ് ഹലാല (ചടങ്ങ് കല്യാണം), ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുതയും സുപ്രിംകോടതി പരിശോധിക്കുന്നു. 1937ലെ മുസ്ലിം വ്യക്തിനിയമത്തിലെ നികാഹ് ഹലാലയ്ക്കും ബഹുഭാര്യത്വത്തിനും അനുമതി നല്കുന്ന വകുപ്പുകള്‍ ലിംഗസമത്വം, വ്യക്തിസ്വാതന്ത്ര്യം എന്നീ വകുപ്പുകള്‍ സംബന്ധിച്ച ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും അതിനാല്‍ അവ നിരോധിക്കണമെന്നും ആവശ്യപ്പെടുന്ന ഹരജികളില്‍ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി.
ബി.ജെ.പി നേതാവ് അശ്വിനികുമാര്‍ ഉപാധ്യായ്, മൗലിം മുഹ്സിന്, ബിന്‍ ഹുസൈന്, നഫീസാ ഖാന്, സമീന ബീഗം എന്നിവരുടെ ഹരജികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതി മുമ്പാകെയുള്ളത്. ഇന്നലെ കേസ് പരിഗമിച്ച കോടതി, നേരത്തെ മുത്വലാഖ് സംബന്ധിച്ച കേസില്‍ കക്ഷികളായവര്‍ക്ക് നോട്ടിസ് അയച്ചു. കേസ് ഭരണഘടനാ ബെഞ്ചിനു വിടാനും തീരുമാനമായി.
ആഗസ്റ്റിലാണ് അഞ്ചംഗഭരണഘടനാ ബെഞ്ച് മുത്വലാഖ് അസാധുവായി പ്രഖ്യാപിച്ചത്. മൂന്നു മൊഴിയും ചൊല്ലി ഉപേക്ഷിച്ച ഭാര്യയെ മുന്‍ ഭര്‍ത്താവിന് തിരിച്ചെടുക്കണമെങ്കില്‍ അവരെ മറ്റൊരാള്‍ വിവാഹം കഴിച്ച ശേഷം ഉപേക്ഷിക്കുന്ന രീതിയാണ് നികാഹ് ഹലാല, അഥവാ ചടങ്ങ് കല്യാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."