HOME
DETAILS

ഛത്തിസ്ഗഡില്‍ ജനതാ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി

  
backup
March 26, 2018 | 10:38 PM

%e0%b4%9b%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%97%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d


റായ്പൂര്‍: ഈ വര്‍ഷം നടക്കുന്ന ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് അധ്യക്ഷനുമായ അജിത് ജോഗി. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തന്റെ പാര്‍ട്ടിക്ക് ജനങ്ങളുടെ ശക്തമായ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ 90 നിയമസഭാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കും. 45 ലധികം സീറ്റെങ്കിലും പിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജോഗി വ്യക്തമാക്കി. മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതുവരെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടില്ല. ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ബി.ജെ.പിയെ നേരിടാന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് പ്രാപ്തിയില്ലെന്നും തന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അധികാരത്തിലേറിയാല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണമായി നിറവേറ്റുമെന്നും അജിത് ജോഗി പറഞ്ഞു.
മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ സിറ്റിങ് സീറ്റായ രാജ്‌നന്ദഗോണ്‍ മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്നും അദ്ദേഹം സൂചന നല്‍കി. മണ്ഡലത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിക്കെതിരായ ജനവികാരം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  12 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  12 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  12 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  12 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  12 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  12 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  12 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  12 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  12 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  12 days ago