HOME
DETAILS

ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തുടക്കം

  
backup
March 27, 2018 | 12:55 AM

%e0%b4%88%e0%b4%9c%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%86


കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തുടക്കം. പ്രസിഡന്റ് അബ്ദു ഫത്താഹ് സീസി വിജയമുറപ്പിച്ച തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനമാണു രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇന്നലെയും ഇന്നും നാളെയുമായി മൂന്നു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ അത്രയൊന്നും പ്രശസ്തനല്ലാത്ത മൂസ മുസ്തഫ മൂസയാണ് സീസിയുടെ ഒരേയൊരു എതിരാളി. മൂസ തന്നെ സീസിയുടെ പിണിയാളാണെന്നും 'കോമാളി' സ്ഥാനാര്‍ഥിയായി നിര്‍ത്തിയതാണെന്നും ആരോപണമുണ്ട്. ഇതിനാല്‍, സീസിക്കു വിജയം അനായാസകരമാകുമെന്നാണു കരുതപ്പെടുന്നത്. നേരത്തെ, നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയടക്കം സ്ഥാനാര്‍ഥികളെല്ലാം പത്രിക പിന്‍വലിച്ചിരുന്നു.
ഏകപക്ഷീയമായതു കൊണ്ടു തന്നെ സീസിയുടെ ജനഹിത പരിശോധനയായാണു തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീസിക്ക് 97 ശതമാനം വോട്ടാണു ലഭിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago