ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തുടക്കം
കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തുടക്കം. പ്രസിഡന്റ് അബ്ദു ഫത്താഹ് സീസി വിജയമുറപ്പിച്ച തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനമാണു രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇന്നലെയും ഇന്നും നാളെയുമായി മൂന്നു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ അത്രയൊന്നും പ്രശസ്തനല്ലാത്ത മൂസ മുസ്തഫ മൂസയാണ് സീസിയുടെ ഒരേയൊരു എതിരാളി. മൂസ തന്നെ സീസിയുടെ പിണിയാളാണെന്നും 'കോമാളി' സ്ഥാനാര്‍ഥിയായി നിര്‍ത്തിയതാണെന്നും ആരോപണമുണ്ട്. ഇതിനാല്‍, സീസിക്കു വിജയം അനായാസകരമാകുമെന്നാണു കരുതപ്പെടുന്നത്. നേരത്തെ, നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയടക്കം സ്ഥാനാര്‍ഥികളെല്ലാം പത്രിക പിന്‍വലിച്ചിരുന്നു.
ഏകപക്ഷീയമായതു കൊണ്ടു തന്നെ സീസിയുടെ ജനഹിത പരിശോധനയായാണു തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീസിക്ക് 97 ശതമാനം വോട്ടാണു ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."