HOME
DETAILS

സര്‍ക്കാര്‍ പ്രീ പ്രൈമറികളിലെ പഠനം തോന്നുംപോലെ വേണ്ട

  
Web Desk
March 27 2018 | 01:03 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ae%e0%b4%b1%e0%b4%bf



ചെറുവത്തൂര്‍: സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രൈമറി വിദ്യാലയങ്ങളില്‍ 'കളിപ്പാട്ടം' പ്രവര്‍ത്തന പുസ്തകം ഉപയോഗിച്ചുള്ള പഠനം നിര്‍ബന്ധം. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി ) തയാറാക്കിയ പ്രീ സ്‌കൂള്‍ പാഠ്യപദ്ധതി, കളിപ്പാട്ടം അധ്യാപക സഹായി എന്നിവയെ അടിസ്ഥാനമാക്കി മാത്രമേ അടുത്ത അധ്യയനം വര്‍ഷം പഠനം നടത്താവൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.
നിലവില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ ഉപയോഗിച്ചും മറ്റും പലവഴികളിലാണ് പ്രീ പ്രൈമറി പഠനം നടക്കുന്നത്. ഇതിനു മാറ്റം വരുത്തി പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ ഏകീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതിയുടെ നേതൃത്വത്തില്‍ 'കളിപ്പാട്ടം' പ്രവര്‍ത്തന പുസ്തകം കഴിഞ്ഞ അവധിക്കാലത്ത് തയാറാക്കിയിരുന്നു. പ്രശിക്ഷ എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയിലൂടെ പ്രീ പ്രൈമറി അധ്യാപകരെ പുസ്തകം പരിചയപ്പെടുത്തുകയും, ഇതിനെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ പ്രീ പ്രൈമറികളില്‍ നടക്കുകയും ചെയ്തിട്ടുണ്ട്.
ഇതേ തുടര്‍ന്നുള്ള സംസ്ഥാനതല സെമിനാര്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നു. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പുസ്തകങ്ങള്‍ പൂര്‍ണമായും ക്ലാസ് മുറികളില്‍ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.
കുട്ടികളിലെ ബുദ്ധി വികാസം, ഭാഷാവികാസം, വൈജ്ഞാനിക വികാസം, സാമൂഹിക വികാസം, സര്‍ഗാത്മക വികാസം എന്നീ മേഖലകളെ ഉണര്‍ത്തുന്ന തരത്തിലാണ് കളിപ്പാട്ടം പുസ്തകത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതും, എയ്ഡഡ് മാനേജ്‌മെന്റുകള്‍ നടത്തുന്നതും, പി.ടി.എയുടെ നേതൃത്വത്തില്‍ നടത്തുന്നതുമായ പ്രീ പ്രൈമറി സ്‌കൂളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ ഒരു കുടക്കീഴിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എസ്.സി .ഇ.ആര്‍.ടി തയാറാക്കിയ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത് എന്ന് ഉറപ്പു വരുത്താന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  4 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  4 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  4 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  4 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  4 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  4 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  4 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  4 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  4 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  4 days ago