കര്‍ണാടക, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തിയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതിയും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. 11ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാകുക.
സി.പി.എമ്മിന്റെ എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന് നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുക്കുകയായിരുന്നു. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി സജി ചെറിയാനാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും ബി.ജെ.പിയുടേത് പി.എസ് ശ്രീധരന്‍പിള്ളയുമാണ്.
മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മെയ് മാസത്തിനു മുന്‍പായി കര്‍ണാടകത്തില്‍ നിയസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ ശക്തമായ മുന്നേറ്റത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.എസ് യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ബിജെപിയുടെ പ്രചാരണം.
മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്നും ചില തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."