കാസര്‍കോട് നഗരസഭയിലെ ക്രമക്കേട് അന്വേഷിക്കുമെന്ന് മന്ത്രി
കാസര്‍കോട്: നിയമ വിരുദ്ധ പ്രവൃത്തികള്‍ക്ക് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷല്‍ റൂള്‍ പ്രകാരമോ അനുമതി വാങ്ങാതെ 50,000 രൂപയുടെ മുകളിലുള്ള പ്രവൃത്തികള്‍ക്ക് അംഗീകാരം നല്കിയ കൗണ്‍സില്‍ തീരുമാനവും ഈ പ്രവൃത്തികളെക്കുറിച്ചും കെ. കുഞ്ഞിരാമന് എം.എല്‍.എ നല്കിയ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2011 മുതല്‍ 2018 വരെയായി 44 പ്രവൃത്തികള്‍ നടന്നു. ഈ പ്രവൃത്തികളെല്ലാം ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടന്നതെങ്കിലും അംഗീകാരം വാങ്ങിയിരുന്നില്ല.
2010- 11 മുതല്‍ 2015- 16 വരെ നടത്തിയ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള പ്രൊജക്ടുകളുടെ വാല്യുവേഷന് ബന്ധപ്പെട്ട എന്‍ജിനീയര്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."