വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത്: ജി. സുധാകരന്
തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയിരിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്. നിയമസഭയില്‍ സംസാരിക്കവെയാണ് മന്ത്രി സുധാകരന്റെ പ്രതികരണം.
സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നത്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി കാണുന്നുണ്ട്. ഡല്‍ഹി യാത്രയില്‍ മുഖ്യമന്ത്രി എപ്പോഴും കേന്ദ്രമന്ത്രിമാരെ കാണാറുണ്ടെന്നും അത്തരം കൂടിക്കാഴ്ച മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
വളാഞ്ചേരി-കുറ്റിപ്പുറം മേഖലയില്‍ ദേശീയപാതാവികസനം സംബന്ധിച്ച് എട്ടു കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പ്രശ്നമുള്ളത്. ആരാധനാലയങ്ങളും മറ്റും ഒഴിവാക്കിയുള്ള പാതാ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. രണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ അലയ്ന്‍മെന്റില്‍ മാറ്റം വരുത്തുമ്പോള്‍ 32 വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ ജനപ്രതിനിധികുളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. എങ്കിലും ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."