HOME
DETAILS
MAL
കോര്പറേഷന് ബജറ്റ് പാസാക്കി
backup
March 27 2018 | 06:03 AM
കൊല്ലം: കോര്പ്പറേഷന് ബജറ്റ് ചര്‍ച്ചക്ക് ശേഷം പാസാക്കി. ഈ വര്‍ഷം തന്നെ നികുതി പരിഷ്കാരം നടപ്പിലാക്കുമെന്ന് ചര്‍ച്ചയ്ക്ക് മറുപടിയായി ഡപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അറിയിച്ചു.
ക്രിയാത്മക നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ട് ബജറ്റിനെ സമഗ്രമാക്കുമെന്ന് മേയര്‍ വി രാജേന്ദ്രബാബു പറഞ്ഞു.
തുടര്‍ന്ന് യു.ഡി.എഫിന്റെ വിയോജിപ്പോടെ ബജറ്റ് അംഗീകരിച്ചു. ബജറ്റ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ജയനായിരുന്നു. ആകാശപ്പാത, കണ്വന്ഷന് സെന്റര്‍ തുടങ്ങി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് എസ് ജയന് പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷന്മാരടക്കം 30 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."