HOME
DETAILS
MAL
രാഷ്ട്രീയ ശൂന്യതയില്ലെന്ന് ഡി.എം.കെ
backup
March 28 2018 | 02:03 AM
ചെന്നൈ: സംസ്ഥാനത്ത് രാഷ്ട്രീയ ശൂന്യതയുണ്ടെന്ന രജനികാന്തിന്റെ പ്രസ്താവനയെ പരോക്ഷമായി പരിഹസിച്ച് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്. തമിഴ്നാട്ടില്‍ രാഷ്ട്രീയ ശൂന്യതയില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലേറുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. രജനിയുടെ പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം. ചില പാര്‍ട്ടി നേതാക്കളും രാഷ്ട്രീയ വിശകലന വിദഗ്ധരും സംസ്ഥാനത്ത് രാഷ്ട്രീയ ശൂന്യതയുണ്ടെന്നു പറയുന്നു.ഇത് തെറ്റായ വസ്തുതയാണ്.അങ്ങനെ പറയുന്നവര്‍ ഞായറാഴ്ച ഈറോഡില്‍ ഡി.എം.കെയുടെ സമ്മേളനം കണ്ടിരുന്നെങ്കില്‍ നിലപാടു മാറ്റിയേനെ. തമിഴ്നാട്ടില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സര്‍ക്കാരുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."