പ്രത്യേക പൊതുമാപ്പ്; സഊദി ജയിലുകളില്‍ പരിശോധന തുടങ്ങി
ജിദ്ദ: റമദാനോടനുബന്ധിച്ചു സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ പ്രത്യേക പൊതുമാപ്പില്‍ മോചനത്തിനര്ഹരായവരെ കണ്ടെത്തുന്നതിനു ജയിലുകളില്‍ പരിശോധന തുടങ്ങി.
മന്ത്രാവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍, പുരാതന ചികിത്സാ കേസ്, പൊതുസുരക്ഷാ ഉദ്യോഗസ്ഥരേയും അധ്യാപകരേയും ഉന്നത സ്റ്റഡികൗണ്സില് അംഗങ്ങളേയും അക്രമിച്ചവര്‍, പൊതുസുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മനപ്പൂര്‍വമുള്ള കൊലപാതകം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച, പിടിച്ചുപറി, മോഷണം, കുടുംബങ്ങളില്‍നിന്ന് ഒളിച്ചോടുന്ന യുവതികള്‍ക്കും മറ്റും അഭയം നല്കല്, ബലാത്സംഗം, തട്ടിക്കൊണ്ടുപോവല്‍, മയക്കുമരുന്ന് കൈവശം വയ്ക്കല്‍, ആഭിചാരക്രിയ, പെണ്‍വാണിഭം, കുട്ടികളേയും അംഗപരിമിതരേയും ഉപദ്രവിക്കല്‍, ബിനാമി ബിസിനസ്, വ്യാജ വസ്തുക്കള്‍ വില്പന നടത്തല്‍, പണം വെളുപ്പിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ തട്ടിപ്പു നടത്തല്‍, ആയുധങ്ങളും സ്ഫോടന വസ്തുക്കളും നിര്‍മിക്കല്‍, വണ്ടിച്ചെക്ക് നല്കല്, തുടങ്ങിയവയ്ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇപ്രാവശ്യം പൊതുമാപ്പില്‍ ആനുകൂല്യം ലഭിക്കില്ല.
എന്നാല്‍, വ്യാജ രേഖ ചമച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു ശിക്ഷാ കാലാവധി തീരാന്‍ ഒരു വര്‍ഷമോ അതില്‍ കുറവോ ബാക്കിയുള്ളവരെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്.
പൊതുമാപ്പില്‍ അര്‍ഹരായ സ്വദേശികളെ മോചിപ്പിക്കുകയും വിദേശികളെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയുമാണ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."