സി.ആര്‍ നീലകണ്ഠനെതിരേ സി.പി.എം
കണ്ണൂര്‍: പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ സി.ആര്‍ നീലകണ്ഠനെതിരേ സി.പി.എം. കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ സി.ആര്‍ നീലകണ്ഠനെതിരേയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയാരാജന്‍ രംഗത്തു വന്നത്.
'മാന്യദേഹമായ നീലകണ്ഠന്‍ എങ്ങനെയാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ ആകുന്നത്. പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റക്കാരനാണെന്ന് പ്രചാരവേല നടത്തി കേസുമായി മുന്നോട്ടുപോയ ആളാണ് നീലാണ്ടന്‍' പി. ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.ആര്‍ നീലകണ്ഠന്‍ സി.പി.എം വിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം കീഴാറ്റൂരില്‍ ഐക്യദാര്‍ഢ്യസമിതി നടത്തിയ 'കേരളം കീഴാറ്റൂരിലേക്ക്' എന്ന മാര്‍ച്ചിന്റെ മുന്‍നിരയില്‍ നീലകണ്ഠനുണ്ടായിരുന്നു. പാനൂര്‍ മേഖലയില്‍ 400 ഓളം വീടുകള്‍ പൊളിച്ചുമാറ്റേണ്ടി വരുന്ന നിര്‍ദിഷ്ട കൃത്രിമ ജലപാതക്കെതിരേ ഇന്ന് നാട്ടുക്കാര്‍ നടത്തുന്ന കണ്ണൂര്‍ കലക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതും സി.ആര്‍ നീലകണ്ഠനാണ്. സി.പി.എം നിയന്ത്രണത്തിലുള്ള നവമാധ്യമങ്ങളിലും സി.ആര്‍ നീലകണ്ഠനെതിരേയുള്ള ആക്ഷേപങ്ങളും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."