HOME
DETAILS

കൊല്ലം ലത്തീന്‍സഭ ഭൂമിവിവാദം വഴിത്തിരിവില്‍ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ രൂപതയുടെ പണം ചെലവാക്കുന്നത്് കോടതി വിലക്കി

  
backup
March 28 2018 | 03:03 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%ad-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%b5%e0%b4%bf


കൊല്ലം: സീറോമലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരുപതാ ഭൂമിയിടപാട് വിവാദമായതിന് പിന്നാലെ കൊല്ലത്തെ ലത്തീന്‍സഭ ഭൂമിവിവാദവും വഴിത്തിരിവില്‍. ലത്തീന്‍ കത്തോലിക്ക രൂപതയുടെ പണം ചെലവാക്കുന്നത് സംബന്ധിച്ച് കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമനെതിരേ കോടതിവിധി പുറപ്പെടുവിച്ചു.
സഭാ സ്വത്തുക്കള്‍ വില്‍ക്കുന്നതോ ബാധ്യതപ്പെടുന്നതോ സംബന്ധിച്ചുള്ള നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതും പുരോഹിതരെയോ സ്ഥാപനങ്ങളിലെ തൊഴിലാളികളെയോ സ്ഥലംമാറ്റുന്നതിനും എതിരെയാണ് കൊല്ലം മുന്‍സിഫ് കോടതി ഉത്തരവായത്.
എന്നാല്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ഉത്തരവ് ബാധകമല്ല. ചര്‍ച്ച ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാരും സഭാവിശ്വാസികളായ തങ്കച്ചന്‍, ഹിലാരി സക്കറിയ എന്നിവര്‍ അഭിഭാഷകന്‍ മുഖേനെ ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്.
കൊല്ലം ബിഷപ്പ്, രൂപതിയിലെ വിവിധ പുരോഹിത മേധാവികള്‍, വത്തിക്കാന്റെ ഇന്ത്യന്‍ പ്രതിനിധി എന്നിവര്‍ പ്രതികളായ കേസില്‍ മൂന്നുദിവസം നീണ്ട വാദത്തിന് ശേഷമാണ് വിധി.
കാനന്‍ നിയമപ്രകാരം നിയമിതനായ ബിഷപ്പ്, നിയമം അനുശാസിക്കുന്ന 184, 401 വകുപ്പുകള്‍ പ്രകാരം 74 വയസ് പൂര്‍ത്തിയായാല്‍ തന്റെ രാജിക്കത്ത് മാര്‍പ്പാപ്പക്ക് അയക്കണമെന്നാണ് ചട്ടം. തുടര്‍ന്ന് അധികാരം ഒഴിഞ്ഞ് അടുത്തയാളിന് കൈമാറുകയും വേണം.
എന്നാല്‍ 75 വയസ്‌കഴിഞ്ഞ ബിഷപ്പ് സഭാ സ്വത്തുക്കള്‍ വില്‍പ്പന നടത്തുന്നതായും ഭരണത്തില്‍ ക്രമക്കേടു നടക്കുന്നതായും വിശ്വാസികളില്‍ ഒരുവിഭാഗം ആരോപിച്ചിരുന്നു. നിലവില്‍ സ്റ്റാന്‍ലി റോമന്‍, ബിഷപ്പ് പദവിയുടെ ചുമതലക്കാരന്‍ മാത്രമാണെന്നായിരുന്നു എതിര്‍കക്ഷികളുടെ വാദം. സ്ഥാനമൊഴിയും മുന്‍പ് തന്നിഷ്ടപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും ജീവനക്കാരെ സ്ഥലംമാറ്റാനും ബിഷപ്പ് ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  40 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  40 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago