പുതുശ്ശേരി രജിസ്‌ട്രേഷന്‍: 22ലക്ഷം പിഴ ഈടാക്കി
കാക്കനാട്: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള നികുതി ഒഴിവാക്കുന്നതിന് പുതുശ്ശേരി പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടി.
ഇന്നലെ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഒരു വാഹനത്തില്‍ നിന്ന് മാത്രം 22 ലക്ഷം രൂപയാണ് നികുതി ഇനത്തില്‍ ഈടാക്കിയത്.
എറണാകുളം ഡി.ടി.സിയിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു ഐസക്കാണ് നികുതി അടയ്ക്കാത്ത വാഹനം പിടിച്ചെടുത്ത് നടപടി സ്വീകരിച്ചത്. വാഹന ഉടമ നികുതി തുകയുടെ ഡി.ഡി അടച്ചതിനാല്‍ വാഹനം ഉടമയ്ക്ക് വിട്ട് നല്‍കി.
നിയമനടപടികളില്‍ നിന്നും ഒഴിവാകുന്നതിന് റോഡില്‍ ഇറക്കാതെ മിക്ക വാഹനങ്ങളും പല സ്ഥലത്തായി പാര്‍ക്ക് ചെയ്തിരിക്കുന്നതും മറ്റും നിരീക്ഷിച്ച് നടപടി എടുക്കുമെന്നും എത്രയും വേഗം നികുതി അടയ്ക്കണമെന്നു ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് കെ.എം ഷാജി അറിയിച്ചു.
എറണാകുളത്ത് സ്ഥിരമായി നികുതി അടയ്ക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരേ റവന്യൂ റിക്കവറി ആരംഭിച്ചതായും ആര്‍.ടി.ഒ റെജി പി വര്‍ഗീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."