HOME
DETAILS

നികുതി കുടിശ്ശിക; കുമളിയില്‍ സ്ഥാപനങ്ങള്‍ ജപ്തി ചെയ്തു

  
backup
March 28 2018 | 06:03 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%95%e0%b5%81%e0%b4%ae%e0%b4%b3%e0%b4%bf%e0%b4%af


കുമളി: കെട്ടിട നികുതി കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ കുമളി ഗ്രാമപ്പഞ്ചായത്ത് ജപ്തി ചെയ്തു. ഇന്നലെ മാത്രം പത്ത് ലക്ഷത്തോളം രൂപ പിരിച്ചെടുത്തു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശിക രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഡേ വിസ്റ്റ, കുമളി ഗേറ്റ്, സ്‌പൈസ് വാലി എന്നീ സ്ഥാപനങ്ങളാണ് ജപ്തി ചെയ്തത്. കെട്ടിട നികുതി അടയ്ക്കണമെന്ന് കാണിച്ച് ഗ്രാമപ്പഞ്ചായത്ത് പല തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഉടമകള്‍ ഇത് അവഗണിക്കുകയായിരുന്നു.
2013-14 സാമ്പത്തിക വര്‍ഷം മുതല്‍ നികുതി കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ പേരിലാണ് നടപടി. കെട്ടിട നികുതി ഇനത്തില്‍ പതിനൊന്ന് ലക്ഷത്തോളം രൂപ പെരിയാര്‍ കടുവാ സങ്കേതവും ഏഴ് ലക്ഷത്തോളം രൂപ വില്‍പ്പന നികുതി വകുപ്പും ഒരു ലക്ഷത്തോളം രൂപ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പും കുടിശ്ശിക വരുത്തിയതിനെ തുടന്ന് ഇവര്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കാലപ്പഴക്കം മൂലം കെട്ടിടങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്നും അതിനാല്‍ നികുതി ഒഴിവാക്കിത്തരണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. കുടിശ്ശിക ആദ്യം അടച്ചു നടപടിയില്‍ നിന്നും ഒഴിവാകുക, പിന്നീട് ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്ന നിര്‍ദേശമാണ് പഞ്ചായത്ത് മുന്നോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് 25,000 രൂപ അടയ്ക്കുകയും ബാക്കി അടുത്ത ദിവസം അടക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം വനത്തിനുള്ളിലെ കെട്ടിടങ്ങള്‍ക്ക് നികുതി അടയ്ക്കാനാവില്ലെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചത്. നടപടിയുമായി വന്നതോടെ വനം വകുപ്പും വില്‍പ്പന നികുതി വകുപ്പും ഇന്ന് കുടിശ്ശിക അടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. നാല് കോടിയോളം രൂപയാണ് കെട്ടിട നികുതി ഇനത്തില്‍ പഞ്ചായത്തിന് പിരിഞ്ഞു കിട്ടാനുള്ളത്. ഇതില്‍ 75 ശതമാനം പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 40 ശതമാനം വരെ മാത്രമേ കുടിശ്ശിക പിരിഞ്ഞു കിട്ടിയിരുന്നുള്ളൂ. കഴിഞ്ഞ ദിവസം വരെ രണ്ടര കോടിയോളം രൂപ കുടിശ്ശിക പഞ്ചായത്തിന് പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് കുമളി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നന്നും ഇത്രയധികം തുക പിരിച്ചെടുക്കുന്ന കേരളത്തിലെ ആദ്യ പഞ്ചായത്ത് കുമളിയാണെന്നും ഭരണസമിതി അവകാശപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി ഡോ. വി. ആര്‍ അജിത് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ്.എന്‍ അജിത്, ജൂനിയര്‍ സൂപ്രണ്ട് എസ്.എല്‍ അനില്‍ കുമാര്‍ എന്നിവര്‍ ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  20 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago