വണ്ടിത്താവളത്ത് കരിമരുന്ന് പൊട്ടിത്തെറിച്ച് 13 പേര്‍ക്ക് പരുക്ക്
ചിറ്റൂര്‍: വണ്ടിത്താവളം അലയാറില്‍ കരിമരുന്ന് പൊട്ടിതെറിച്ച് 13 പേര്‍ക്ക് പരുക്കേറ്റു. അലയാര്‍ സ്വദേശികളായ നാരായണന്‍കുട്ടി (32), അനീഷ് (29), കൃഷണന്‍ (54), ഷണ്‍മുഖന്‍ (55), പൊന്നു കാശി (52), ചെല്ലന്‍ (68), വിനു (29), രാജേഷ് (35), ബിന്ദു (13), പ്രണവന്‍ (23), ഷിജു, കവിന്‍ (7), ശ്രേയസ്സ് (5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഗുരുതര പരുക്കേറ്റ കവിനിനെ തൃശൂരില്‍ നിന്നും വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ അമൃത ആശുപതിരിയിലേക്ക് മാറ്റി.
ചൊവ്വ ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ചിറ്റൂര്‍ അഗ്‌നിശമന സേനയും പൊലിസും നാട്ടുകാരുമാണ് ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റവരില്‍ നാലുപേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മലപ്പുറം എസ്.പി ധര്‍ബേഷ് കുമാര്‍ ബെഹ്‌റ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.സൈതലവി, പാലക്കാട് ഡി.വൈ.എസ്.പി.ജി.ഡി.വിജയകുമാര്‍,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, സിദ്ദിഖ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പാലക്കാട് ആര്‍.ഡി.ഒ കാവേരി കൂട്ടി, ചിറ്റൂര്‍ തഹസില്‍ദാര്‍ വി.കെ. രമ, ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ സുഷമ എന്നിവരടങ്ങിയ റവന്യൂ സംഘവും സ്ഥലത്തെത്തി. അനുവാദമില്ലാതെ കരിമരുന്ന് സൂക്ഷിക്കുകയും പൊട്ടിക്കുകയും ചെയ്തു. ക്ഷേത്ര കമ്മിറ്റിക്കെതിരേ നടപടിയുണ്ടാവുമെന്ന് മലപ്പുറം എസ്.പി ധര്‍ബേഷ് കുമാര്‍ ബെഹ്‌റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."