സമരങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് കേരള വ്യാപാരി വ്യവസായി
പാലക്കാട്: വ്യാപാരികളെ ദ്രോഹിക്കുന്ന ടാക്‌സ് കമ്മിഷ്ണറുടെ നടപടികള്‍ക്കെതിരേ ശക്തമായ സമരങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് റാലിയും സമാപിച്ചു. നഗരത്തെ നീലക്കടലാക്കിയ പ്രകടനത്തില്‍ പ്രകടനത്തില്‍ രണ്ടായിരത്തിലധികം യൂത്ത് വളണ്ടിയര്‍മാര്‍ അണിനിരന്നു. വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ 12 നിയോജകമണ്ഡലത്തിലെ 125 യൂനിറ്റുകളില്‍ നിന്നായി രണ്ടായിരത്തിലധികം വ്യാപാരികളും പ്രകടനത്തില്‍ പങ്കെടുത്തു.
ടൗണ്‍ഹാളില്‍ നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം സ്റ്റാന്റിനടുത്തുള്ള വേദിയില്‍ നടന്ന പൊതുയോഗത്തോട് കൂടി സമാപിച്ചു. പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനവും ജി.എസ്.ടിയും വ്യാപാരമേഖലയെ കശക്കിയെറിഞ്ഞിരിക്കുകയാണെന്നു ഇത്തരമൊരു അവസ്ഥയില്‍ വ്യാപാരികളെ സഹായിക്കുന്നതിന് പകരം ദ്രോഹനടപടികളുമായി പോകുന്ന കമ്മീഷണറെ നിലക്ക് നിര്‍ത്താന്‍ ധനമന്ത്രിയും സര്‍ക്കാറും തയ്യാറാവണമെന്ന് ടി. നസിറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ അധ്യക്ഷനായി. സംസ്ഥാനഭാരവാഹികളായ എ.എം.എ ഖാദര്‍, കെ. സേതുമാധവന്‍, ഗോപകുമാര്‍, കെ.എ ഹമീദ്, വി.എം ലത്തീഫ്, വി. പ്രജിത്ത്, മണികണ്ഠന്‍, അയ്യപ്പന്‍നായര്‍, മുഹമ്മദ് റാഫി, ബാലകൃഷ്ണന്‍, വി. പ്രേമചന്ദ്രന്‍, ജെ.പി ജയപ്രകാശ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."