എന്നെ വെറുക്കുന്നവരെ എനിക്ക് വെറുക്കാനാവില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: എന്നെ വെറുക്കുന്നവരെ എനിക്കു വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാജ ആരോപണങ്ങളില്‍ പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം.
യാഥാര്‍ഥ്യത്തെ വളച്ചൊടിക്കുന്ന തരത്തിലുള്ള വ്യാജ കഥകളാണ് തനിക്കെതിരെ പടച്ചുണ്ടാക്കുന്നത്. അവര്‍ക്കിത് ഒരു കച്ചവടം മാത്രമാണ്, പണത്തിനു വേണ്ടിയുള്ള വെറുക്കപ്പെട്ട കച്ചവടം. കോബ്രാ പോസ്റ്റിലൂടെ അത് പുറത്തുകൊണ്ടുവന്നു. എന്നെ കള്ളനാക്കി കൊണ്ട് അവര്‍ക്ക് ദിനചര്യയ്ക്കുള്ള പണമുണ്ടാക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്ത് വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കാമെന്ന വാഗ്ദാനത്തോടെ 17 മാധ്യമസ്ഥാപനങ്ങള്‍ പണം വാങ്ങിയ സംഭവം സ്റ്റിങ് ഓപ്പറേഷനിലൂടെ കോബ്രാ പോസ്റ്റ് പുറത്തുവിട്ടിരുന്നു. ഇതില്‍ ചിലത്, രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപ വാര്‍ത്തകള്‍ ചമയ്ക്കാന്‍ കൂടി പണം വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."