HOME
DETAILS
MAL
റേഷന്‍ ഗോതമ്പില്‍ എം സാന്‍ഡ്!
backup
March 29 2018 | 01:03 AM
പൊന്നാനി: അത്താണിയിലെ റേഷന്‍ കടയില്‍നിന്നു വാങ്ങിയ അഞ്ചു കിലോ ഗോതമ്പില്‍ അരക്കിലോ എം സാന്‍ഡ്. കാഞ്ഞിരമുക്ക് സ്വദേശി ബാലനാണ് അത്താണിയിലെ റേഷന്‍ കടയില്‍നിന്ന് അഞ്ചു കിലോ ഗോതമ്പ് വാങ്ങിയത്. വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് ഗോതമ്പില്‍ അരക്കിലോയില്‍ കൂടുതല്‍ എം സാന്‍ഡ് പൊടിയാണെന്നു കണ്ടെത്തിയത്.
ഇത്രയധികം എം സാന്‍ഡ് ഗോതമ്പില്‍ കടന്നുകൂടിയതറിഞ്ഞ ഞെട്ടലിലാണ് റേഷന്‍കടയുടമയും. ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിയില്ലാത്തതുമായ ഭക്ഷ്യധാന്യങ്ങളാണ് കുറച്ചു കാലമായി പൊന്നാനിയിലെ റേഷന്‍ കടകളില്‍നിന്നു ലഭിക്കുന്നതെന്നു നേരത്തെ ആരോപണമുണ്ട്. ഗോഡൗണില്‍നിന്നു ഗോതമ്പ് ചാക്കിലേക്കു മാറ്റുമ്പോള്‍ എം സാന്‍ഡും പെട്ടുപോയതാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."