ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ അധികാരങ്ങള്‍ പ്രസിഡന്റ് മൈത്രപാല സിരിസേന വെട്ടിക്കുറച്ചു. നേരത്തെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നാലെയാണ് കൂടുതല്‍ അധികാരങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയെ നീക്കുന്നത്.
കേന്ദ്ര ബാങ്ക്, നയ രൂപീകരണ കമ്മിറ്റി, മറ്റു നിരവധി സ്ഥാപനങ്ങളുടെ ചുമതല എന്നിവയില്‍ നിന്നാണ് നീക്കിയത് . പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റെടുത്തത് മുതല്‍ വഹിക്കുന്ന പദവികളാണിവ.
ഇന്നലെ പുറപ്പെടുവിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത് . പ്രധാനമന്ത്രി വഹിച്ചിരുന്ന പദവികളുടെ ചുമതല താല്‍ക്കാലികമായി ധനകാര്യ മന്ത്രി മങ്കള സമരവീരയെയാണ് ഏല്‍പ്പിച്ചത്.
എന്തുകൊണ്ടാണ് കേന്ദ്ര ബാങ്ക് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പ്രധാനമന്ത്രിയെ നീക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."