HOME
DETAILS
MAL
സിറിയയില്‍ അവസാന പോരാട്ടത്തിനൊരുങ്ങി സൈന്യം
backup
March 29 2018 | 01:03 AM
ഡമസ്കസ്: കിഴക്കന്‍ ഗൂഥയില്‍ അവസാന പോരാട്ടത്തിനൊരുങ്ങി സിറിയന്‍ സൈന്യം. വിമതര്‍ക്ക് ഒഴിഞ്ഞ് പോകാനുള്ള അന്ത്യശാസനം സൈന്യം നല്കി. വിമതരായ ജെയ്ഷുല്‍ ഇസ്ലാമിന്റെ നിയന്ത്രണത്തിലുള്ള ദൗമയിലേക്കുള്ള അവസാന ഓപറേഷനുള്ള തയാറെടുപ്പിലാണ് സൈന്യമെന്ന് സിറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇദ്ലിബ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ 48 മണിക്കൂറാണ് സര്‍ക്കാര്‍ വിമതര്‍ക്ക് നല്‍കിയിത്. ദൗമയിലെ ആക്രമണത്തിനിറങ്ങുന്ന സിറിയന്‍ സൈന്യത്തിന്റെ ഇടപെടലുകളെ ഉത്കണ്ഠയോടെയാണ് യു.എന്‍ വീക്ഷിക്കുന്നത്. ദൗമയില്‍ മാത്രമായി 70,000 പേര് ഇപ്പോള്‍ കുടുങ്ങിയിട്ടുണ്ട്. ഇവിടെ അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."