പ്രധാനമന്ത്രിക്ക് യു.എസ് വിമാനത്താവളത്തില്‍ പരിശോധന പ്രതിഷേധവുമായി പാകിസ്താന്‍
ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ശാഹിദ് കഖാന്‍ അബ്ബാസിയെ യു.എസ് വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി പാകിസ്താന്‍. രാഷ്ട്രത്തലവനെ യു.എസ് അപമാനിച്ചുവെന്ന് പാകിസ്താന്‍ ആരോപിച്ചു. യു.എസിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലെത്തിയ അബ്ബാസിയെ പതിവ് പരിശോധനക്കാണ് അധികൃതര്‍ വിധേയമാക്കിയത്.
സുരക്ഷാ പരിശോധനക്ക് ശേഷം അബ്ബാസി പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ പാക് ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. ഇതിനെതിരേ പാക് മാധ്യമങ്ങള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. തന്റെ സഹോദരിയെ സന്ദര്‍ശിക്കാനായി കഴിഞ്ഞയാഴ്ചയാണ് അബ്ബാസി യു.എസില്‍ എത്തിയത്.
മുന്‍കൂട്ടി നിശ്ചയിച്ചതല്ലെങ്കിലും യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭീകരവാദികള്‍ക്കെതിരേ നടപടി വേണമെന്ന് മൈക് പെന്‍സ് അബ്ബാസിയോട് ആവശ്യപ്പെട്ടിരുന്നു.
ആണവ സാമഗ്രികളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഏഴ്് പാകിസ്താന്‍ കമ്പനികള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം. ആണവ സാമഗ്രികളുടെ വില്‍പനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കമ്പനികളെ യു.എസ് ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് സെക്യൂരിറ്റിയാണ് ഉപരോധ പട്ടികയില്‍പ്പെടുത്തിയത്. യു.എസിന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടോയെന്ന് സംശയത്താലാണിത്.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍വീണിരുന്നു.
പാകിസ്താന്‍ ഭീകരരെ സഹായിക്കുന്നുവെന്ന് ആരോപിച്ച് സാമ്പത്തിക, സൈനിക സഹായങ്ങള്‍ യു.എസ് നേരത്തെ വെട്ടിക്കുറച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."