HOME
DETAILS
MAL
കോടതിയുടെ നിര്‍ദേശം തേടും
backup
March 29 2018 | 01:03 AM
കൊണ്ടോട്ടി: പിടികൂടിയ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതും വില്‍ക്കുന്നതും കോടതി നിര്‍ദേശത്തില്‍. രണ്ടിടങ്ങളില്‍നിന്നായി 10,000 ഓഡിനറി ഡിറ്റനേറ്ററും 7000 ഇലക്ട്രാണിക് ഡിറ്റനേറ്ററും 6750 കിലോ ജലാറ്റിന്‍ സ്റ്റിക്കും 59917.5 നീളത്തില്‍ സേഫ്റ്റി ഫ്യൂസുമാണ് പിടികൂടിയത്. ജില്ലയില്‍ ഇത്ര കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാനാവില്ല. ഇതിനാലാണ് കോടതിയുടെ നിര്‍ദേശം തേടുന്നത്. കോടതി നിര്‍ദേശത്തില്‍ നിര്‍വീര്യമാക്കുകയോ വില്പന നടത്തുകയോ ചെയ്യും.
ഡിവൈ.എസ്.പിമാരായ തോട്ടത്തില്‍ ജലീല്‍, വി.എ കൃഷ്ണദാസ്, ഇന്റലിജന്‍സ് ഓഫിസര്‍ സി. യൂസുഫ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നും വിദഗ്ധ സംഘം പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."