HOME
DETAILS
MAL
റേഡിയേഷന്: സുരക്ഷാ പരിശോധനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് മന്ത്രി
backup
March 29 2018 | 02:03 AM
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് എക്സറേ പരിശോധനാ കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്ന റേഡിയേഷന് സുരക്ഷാ ഡയരക്ടറേറ്റ്, കേന്ദ്ര ആണവോര്‍ജ നിയന്ത്രണ ബോര്‍ഡുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പു വയ്ക്കുന്നതുവരെ സുരക്ഷാ പരിശോധനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജക്കുവേണ്ടി മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.
2016 ഡിസംബര്‍ 31 വരെ മാത്രമേ റേഡിയേഷന് സുരക്ഷാ പരിശോധനക്ക് അംഗീകാരമുള്ളു. നിലവില്‍ ധാരണാ പത്രം ഒപ്പുവയ്ക്കാത്തതിനാല്‍ സുരക്ഷാ പരിശോധനക്ക് നിയന്ത്രണമുണ്ടെന്നും മന്ത്രി പറഞ്ഞു.
റേഡിയേഷന് സുരക്ഷാ ഡയരക്ടറേറ്റിന് കേന്ദ്ര ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം നേടിയെടുക്കാന്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."