ഇ.എം.എസ് സ്റ്റേഡിയം പവലിയന്‍ നിര്‍മാണം: പദ്ധതിവിഹിതം ദേശീയ ഗെയിംസ് അതോറിറ്റിക്ക് കൈമാറും
കോഴിക്കോട്: കോര്‍പറേഷന്റെ കീഴിലുള്ള കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലെ പവലിയന്‍ നിര്‍മാണ ചെലിവിന്റെ തുക ദേശീയ ഗെയിംസ് അതോറിറ്റിക്ക് കൈമാറാന്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ തീരുമാനം. നിര്‍മാണത്തിനായി ചെലവഴിച്ച 25 ശതമാനം കുറച്ച് ശേഷിച്ച തുകയാണ് കൈമാറുക.
പദ്ധതിവിഹിതമായി നിര്‍മാണ ചെലവിന്റെ 45 ശതമാനം തുകയായ 1,85,24,339 രൂപയാണ് കോര്‍പറേഷന്‍ നല്‍കേണ്ടതെന്നും നിര്‍മാണത്തില്‍ ചില അപാകതകളുള്ളതിനാലാണ് ഇതില്‍ നിന്നു 46,31,084 രൂപ കുറയ്ക്കുന്നതെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി. നിര്‍മാണത്തിലെ അപാകതകള്‍ ഇനി കോര്‍പറേഷനാണ് പരിഹരിക്കേണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട്, മരത്തിന്റെ പാനലുകള്‍ ഇളകിയത്, വെള്ളക്കെട്ട് തുടങ്ങി നിര്‍മാണത്തിലെ 14 അപാകതകളാണ് നഗരസഭ എന്‍ജിനീയറിങ് വിഭാഗം കണ്ടെത്തിയത്.
അതേസമയം 46 ലക്ഷം രൂപകൊണ്ട് അപാകതകള്‍ പരിഹരിക്കാനാകില്ലേ എന്ന പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സുരേഷ് ബാബു ഉള്‍പ്പെടെയുള്ളവരുടെ ചോദ്യത്തിനു കൃത്യമായ മറുപടി നല്‍കാന്‍ എകസിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് സാധിക്കാത്തത് അംഗങ്ങളുടെ വിമര്‍ശനത്തിനിടയാക്കി. ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസഥര്‍ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കണമെന്നു കൂടുതല്‍ പേര്‍ പറഞ്ഞതോടെ അപാകതകള്‍ പരിഹരിക്കാനുള്ള ചെലവ് പരമാവധി 20 ലക്ഷം രൂപവരെയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കി. അതോടെയാണ് പ്രസ്തുത തുകയുടെ ചെക്ക് ഉടന്‍ ദേശീയ ഗെയിംസ് അതോറിറ്റിക്ക് കൈമാറുമെന്ന് മേയര്‍ വ്യകതമാക്കിയത്. സ്ഥിരംസമിതി അധ്യക്ഷരായ കെ.വി ബാബുരാജ്, എം.സി അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, സെയ്ത് മുഹമ്മദ് ഷമീല്‍, വി.ടി സത്യന്‍, എന്‍.പി പതമനാഭന്‍ തുടങ്ങിയവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."