മുച്ചക്രവാഹന വിതരണം; മെംബര്‍മാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ മുച്ചക്രവാഹന വിതരണവുമായി ബന്ധപ്പെട്ട് രണ്ട് ബ്ലോക്ക് മെംബര്‍മാരുടെ നേതൃത്വത്തില്‍ ആത്മഹത്യാ ഭീഷണി. ബ്ലോക്കാഫിസിന്റെ റൂഫിലെത്തിയാണ് ഇവര്‍ ഭീഷണി നടത്തിയത്. ബ്ലോക്ക് മെംബര്‍മാരായ ഷാജഹാനും ഷിജുവും ആണ് 11 മണിയോടെ ബ്ലോക്കാഫിസിന്റെ മുകളിലെത്തി താഴേക്കു ചാടുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ബ്ലോക്ക് വഴി വികലാംഗര്‍ക്ക് നല്‍കാനുള്ള വാഹനങ്ങള്‍ ഉച്ചക്ക് രണ്ടിന് മുന്‍പ് നല്‍കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.
രണ്ട് മണിക്കുതന്നെ വാഹനം നല്‍കാമെന്ന ഉറപ്പിന്മേല് മെംബര്‍മാരെ താഴെ ഇറക്കുകയായിരുന്നു. പെരുങ്കിടവിള ബ്ലോക്കാഫിസില് ദിവസങ്ങളായി വാഹന വിതരണവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. വിതരണം ഉദ്ഘാടനചടങ്ങില്‍ വച്ച് മാത്രമേ നല്‍കൂവെന്ന് ശഠിച്ച് അധികൃതര്‍ രംഗത്തുവന്നതാണ് ദിവസേന ഓരോ വിഷയങ്ങള്‍ ഉണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."