കണ്ണൂര്‍ മഹോത്സവം പ്രദര്‍ശനത്തിന് തുടക്കം
കണ്ണൂര്‍: പൊലിസ് മൈതാനിയില്‍ ഡി.ജെ അമ്യൂസ്മെന്റ് കണ്ണൂര്‍ ട്രേഡ് ഫെയറിന് (കണ്ണൂര്‍ മഹോത്സവം) തുടക്കമായി. കോര്പറേഷന് മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു.
ഇന്നലെ വൈകിട്ട് പൊലിസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ ബാഹുബലി മ്യൂസിയം അഡ്വ. ടി.ഒ മോഹനന്, പ്രദര്‍ശന നഗരിയിലെ ആദിവാസി കോളനി വെള്ളോറ രാജന്, അമ്യൂസ്മെന്റ് പാര്‍ക്ക് പി.കെ വിനോദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ സി.കെ ദിനേശ് കുമാര്‍, എ.ആര് ബട്ട്, ടി. മിലേഷ് കുമാര്‍ സംസാരിച്ചു.
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ കൊട്ടാരവും പ്രേതാലയവും പുലിമുരുകനെ പുനരാവിഷ്ക്കരവും ഫെയറിലുണ്ട്. ഇതിന് പിറമേ ചലിക്കു യന്ത്രമൃഗങ്ങള്‍, ത്രീ ഡി ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയ പരിപാടികളും മേളയിലുണ്ട്. വിത്യസ്ത ഉല്പന്നങ്ങളുടെ വില്പന സ്റ്റാളുകളും ഫുഡ് കോര്‍ട്ടുകളും ഷോപ്പിങ്ങിന്റെയും രുചിയുടേയും വൈവിധ്യവും ആകര്‍ഷകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."