കൃത്രിമ ജലപാതയ്ക്കെതിരേ നാട്ടുകാരുടെ ധര്‍ണ: പദ്ധതികൊണ്ട് പ്രദേശവാസികള്‍ക്ക് എന്തുനേട്ടം; അഡ്വ. കസ്തൂരി ദേവന്
കണ്ണൂര്‍: ഓരോ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പദ്ധതി കൊണ്ട് പ്രദേശത്തെ ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണെന്ന് ചിന്തിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് അഡ്വ. കസ്തൂരി ദേവന്. പാനൂര്‍ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്ന കൃത്രിമ ജലപാതയ്ക്കെതിരേ കൃത്രിമ ജലപാത വിരുദ്ധ സംയുക്തസമര സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാനൂര്‍ മേഖലയില്‍ നടപ്പാക്കുന്ന കൃത്രിമ ജലപാത കൊണ്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണ് ഉണ്ടാവുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാനൂര്‍ മേഖലയിലെ പെരിങ്ങത്തൂര്‍, പെരിങ്ങളം, പാനൂര്‍, പന്ന്യന്നൂര്‍, മൊകേരി, തൃപ്പങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍പ്പെട്ട സ്ഥലങ്ങളില്‍ കൃത്രിമ ജലപാത നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ ധര്‍ണ നടത്തിയത്. ധര്‍ണയില്‍ സി.പി മുകുന്ദന് അധ്യക്ഷനായി. അന്‍സാര്‍ തില്ലങ്കേരി, കെ.കെ സുധീര്‍ കുമാര്‍, കെ. ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."