തലവേദനയായി നമ്പറില്ലാത്ത ലോട്ടറി
പുതുക്കാട് : നമ്പര്‍ പ്രിന്റു ചെയ്യാത്ത ലോട്ടറി ടിക്കറ്റു ലഭിച്ചതു ഏജന്‍സിക്കും വില്പനക്കാരനും തലവേദനയായി. കേരള സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റാണു നമ്പറില്ലാതെ ഇറങ്ങിയിരിക്കുന്നത്. 27നു നറുക്കെടുപ്പു നടക്കുന്ന ടിക്കറ്റ് പാലിയേക്കര ത്രിവേണി ലോട്ടറി ഏജന്‍സിയില്‍ നിന്നാണു വില്പന നടത്തിയത്. വില്പനക്കെടുത്തയാള് ടിക്കറ്റു വില്‍ക്കുന്നതിനിടെ നമ്പറില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടു.
ഉടന്‍ തന്നെ ഏജന്‍സിയുമായി ബന്ധപ്പെടുകയായിരുന്നു. ലോട്ടറി ഏജന്‍സിയുടമ വെള്ളാനിക്കര സ്വദേശി സതീഷ് കുമാര്‍ വിഷയം അധികൃതരെ അറിയിച്ചു. 12 ടിക്കറ്റു വീതമുള്ള സെറ്റില്‍ നമ്പറില്ലാത്ത ഒരു ടിക്കറ്റാണു വില്പനക്കാരന്റെ കൈയിലെത്തിയത്. നേരത്തേ ഒരുവശത്തു ഒന്നും തന്നെ പ്രിന്റ് ചെയ്തിട്ടില്ലാത്ത ടിക്കറ്റു ശ്രദ്ധയില്‍പ്പെട്ട സതീഷ്കുമാര്‍ അതു വില്പനക്കാര്ക്കു നല്‍കാതെ മാറ്റി വെച്ചിരുന്നു. നമ്പറില്ലാത്ത ടിക്കറ്റു വില്പന നടത്തുകയും വാങ്ങിയയാള്‍ നറുക്കെടുപ്പു ഫലം പ്രസിദ്ധീകരിച്ച ശേഷം സമ്മാനം ലഭിച്ച നമ്പര്‍ പ്രിന്റ് ചെയ്തു ചേര്‍ത്തു ഹാജരാക്കുകയും ചെയ്താല്‍ വലിയ തട്ടിപ്പിനു വഴിയൊരുങ്ങുമായിരുന്നു. 12 ടിക്കറ്റുകളുടെ കെട്ടില്‍ ഇല്ലാത്ത സീരിയല്‍ നമ്പറിനു സമ്മാനം ലഭിച്ചാല്‍ ആ കാര്യം ഏജന്‍സിയോ വില്പനക്കാരനോ അറിയാതിരിക്കാനും സാധ്യതയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."