ധനകാര്യ സ്ഥാപനത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; മുന്‍ മാനേജര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍
കരുനാഗപ്പള്ളി: പ്രമുഖ ധനകാര്യ സ്ഥാപനമായ ശ്രീറാം ഗ്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സിന്റെ മറവില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പൊലിസ് പിടിയില്‍.
കരുനാഗപ്പള്ളി ശാഖ മുന്‍മാനേജരും ഒന്നാം പ്രതിയുമായ സുരേഷ്, രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍, മൂന്നാം പ്രതി ഹസീന എന്നിവരെയാണ് കരുനാഗപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തത്.സ്ഥാപനത്തെ കബളിപ്പിച്ച് ഫിനാന്‍സ് തുക വ്യാജ രസീതും സീലും ഉപയോഗിച്ച് നിരവധി പേരില്‍ നിന്നും തുക തട്ടിയെടുക്കുകയായിരുന്നു ഇവരുടെ രീതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാഹനവായ്പ ഇനത്തില്‍ കമ്പനിയില്‍ അടയ്‌ക്കേണ്ട തുകയായ കല്ലട സ്വദേശിനി ഷെമീന മന്‍സില്‍ റഷീദായില്‍ നിന്നും 4,16000, പോരുവഴി നെടിയംപറമ്പില്‍ സുനിയുടെ പേരിലുള്ള വാഹനത്തിന്റെ 20,000, ശാസ്താംകോട്ട ശരത് ഭവനത്തില്‍ ശരത്തിന്റെ പേരിലുള്ള 58,000, റഷീദയുടെ പേരില്‍ 4,15000, പ്രീതികുമാരിയുടെ 3,40,000 രൂപയും വാങ്ങി സ്ഥാപനത്തില്‍ അടയ്ക്കാതെ സ്വന്തമായി ഉപയോഗിക്കുകയായിരുന്നു.
സ്ഥാനപം അറിയാതെ ബാധ്യത ഒഴിവാക്കി വ്യാജമായി ആര്‍.സി ബുക്ക് തിരികെ നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."