അബദ്ധം പിണഞ്ഞത് സര്‍ക്കാര്‍ സോഫ്റ്റ്‌വെയറില്‍
കൊണ്ടോട്ടി: ജാതിമതരഹിതരായി ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രവേശനം നേടിയെന്ന കണക്കിനെതിരേ സ്‌കൂള്‍ അധികൃതര്‍ രംഗത്ത്. സര്‍ക്കാരിന്റെ സമ്പൂര്‍ണ സോഫ്റ്റ്‌വെയറില്‍ ഡാറ്റ എന്‍ഡ്രി ചെയ്തപ്പോഴുണ്ടായ പിഴവാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഏറ്റവും കൂടുതല്‍ മതരഹിതരായ വിദ്യാര്‍ഥികളുണ്ടെന്ന് സര്‍ക്കാര്‍ പറയുന്ന കൊണ്ടോട്ടി തുറക്കല്‍ അല്‍ഹിദായ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂളില്‍ വിദ്യര്‍ഥികളെ ചേര്‍ക്കുമ്പോഴും, അഡ്മിഷന്‍ രജിസ്റ്ററിലും ഓരോ വിദ്യാര്‍ഥികളുടെയും ജാതിയും മതവും ചേര്‍ത്തിട്ടുണ്ട്.
അധ്യയനത്തിന്റെ ആറാം പ്രവൃത്തി ദിവസത്തില്‍ സര്‍ക്കാരിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കണക്ക് നല്‍കണമെന്നാണ് നിയമം.
ഇതുപ്രകാരം വിദ്യാര്‍ഥികളുടെ ഡാറ്റ സമ്പൂര്‍ണ സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കുകയാണ് പതിവ്. ഇതില്‍ ജാതി, മതം നിര്‍ബന്ധ കോളമല്ലാത്തതിനാല്‍ പല സ്‌കൂളുകളും ഈ ഭാഗങ്ങള്‍ പൂരിപ്പിക്കാതെ വിട്ടുപോവുകയും പിന്നീട് ചേര്‍ക്കുകയുമാണ് പതിവ്.
കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്ഥാപനങ്ങളില്‍ സര്‍ക്കാരിന് സമയത്തിന് കണക്കുകള്‍ നല്‍കുമ്പോഴാണ് കോളം വിട്ടുപോകുന്നത്. എന്നാല്‍ വിദ്യാര്‍ഥികളുടെ വിവരങ്ങളില്‍ കോളം പൂരിപ്പിക്കാത്തത് ചോദ്യം ചെയ്ത് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
സ്‌കൂള്‍ വിദ്യാര്‍ഥികളിലെ മതരഹിതരുടെ കണക്കില്‍ കാസര്‍കോട് ജില്ലയില്‍ വന്‍പിഴവ്. ജില്ലയില്‍ 3000ത്തോളം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ രജിസ്റ്ററില്‍ മതരഹിതരാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നത്. മഞ്ചേശ്വരത്തെയും തൃക്കരിപ്പൂരിലെയും 750 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഓരോ സ്‌കൂളുകളില്‍ ഒരു കുട്ടിയും മതരഹിതരെന്ന് രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ പോലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇത്രയും വിദ്യാര്‍ഥികളെ മതരഹിതരെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1120 വിദ്യാര്‍ഥികളാണ് തുറക്കല്‍ അല്‍ഹിദായ സ്‌കൂളിലുള്ളത്. സര്‍ക്കാരിന്റെ കണക്ക് പുറത്തുവന്നതോടെ നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ കുട്ടികളുടെ ജാതിയും മതവും പിന്നീട് സോഫ്റ്റ്‌വെയറില്‍ ചേര്‍ത്തതായും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."