വി.എച്ച്.എസ്.ഇ സ്ഥലം മാറ്റം: വിജ്ഞാപനമിറങ്ങി
തിരുവനന്തപുരം: വി.എച്ച്.എസ്.ഇ ജീവനക്കാരുടെ ഈ വര്‍ഷത്തെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനമിറങ്ങി. ഏപ്രില്‍ 20 മുതല്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം. അനുകമ്പാര്‍ഹ സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 12 മുതല്‍ 16 വരെയും സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മെയ് 31ന് മുന്‍പ് പൊതുസ്ഥലം മാറ്റവും ജൂണ്‍ 30നു മുന്‍പ് ക്രമീകരണ സ്ഥലംമാറ്റവും പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
സ്ഥലംമാറ്റം നല്‍കുന്നതിനുള്ള മുന്‍ഗണനാ മാനദണ്ഡങ്ങളിലൊന്നായ ദുര്‍ഘട മേഖലയിലെ സ്‌കൂളുകളുടെ പട്ടികയും വിജ്ഞാപനത്തിനൊപ്പം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 26 വി.എച്ച്.എസ്.ഇ സ്‌കൂളുകളാണ് ദുര്‍ഘട മേഖലയിലുള്ളത്. വിതുര, അച്ചന്‍കോവില്‍, പുതൂര്‍, അഗളി, നെന്മാറ, പെരുമ്പളം, മുരിക്കുംവയല്‍, നേര്യമംഗലം, ദേവിയാര്‍ കോളനി, നെടങ്കണ്ടം, മൂന്നാര്‍, കുഞ്ചിത്തണ്ണി, അമ്പലവയല്‍, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വെള്ളാര്‍മല, ആര്യനാട്, കുമിളി, വാഴത്തോപ്പ്, മണിയാറന്‍കുടി, രാജകുമാരി (ഇടുക്കി), കരിങ്കുറ്റി എന്നീ സ്ഥലങ്ങളെയാണ് ദുര്‍ഘട മേഖലയായി പരിഗണിച്ചിരിക്കുന്നത്.
ഈ സ്‌കൂളുകളില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കും. വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രമുള്ള ജീവനക്കാര്‍, പ്രസവാവധിയില്‍ നിന്നും കുട്ടിയെ ദത്തെടുത്തതിനുള്ള അവധിയില്‍ നിന്നും മടങ്ങിയെത്തിവര്‍, അറുപത് ശതാനമോ അതിലധികമോ വികലാംഗരായ ജീവനക്കാര്‍, ഓട്ടിസം സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്കും മുന്‍ഗണന ലഭിക്കും.
പരസ്പര മാറ്റത്തിനുള്ള അപേക്ഷകളും ജീവനക്കാരുടെ ബന്ധുക്കളോ, മറ്റുള്ളവരോ സമര്‍പ്പിക്കുന്ന അപേക്ഷകളും പരിഗണിക്കില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."