അരിക് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം: പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം
പയ്യന്നൂര്‍: ഓട്ടോയ്ക്ക് അരിക് നല്‍കാത്തതിനെ ചൊല്ലി ഓട്ടോ ഡ്രൈവറും കാര്‍ യാത്രക്കാരും തമ്മിലുണ്ടായ പ്രശ്‌നം പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ ഉച്ചക്കാണ് പെരുമ്പ ബൈപാസ് റോഡില്‍ ഓട്ടോറിക്ഷക്ക് കാര്‍ സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞാണ് പ്രശ്‌നത്തിന് തുടക്കം. ഓട്ടോ ഡ്രൈവര്‍മാരും ഡ്രൈവറും കാറിലുണ്ടായിരുന്ന യുവാക്കളും തമ്മില്‍ വാക്കേറ്റവും അടിപിടിയുമായി. ഇതോടെ ബൈപാസ് റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സ്ഥലത്തെത്തിയ പൊലിസ് പ്രശ്‌നം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ കാറിലുണ്ടായിരുന്നവരെയും ഓട്ടോ ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഘടിതരായി എത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയും കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവറുടെ പേരില്‍ കേസെടുക്കുന്നതിനെതിരേ പ്രതിഷേധമുയര്‍ത്തകയും ചെയ്തു. എന്നാല്‍ പൊലിസ് ഓട്ടോ ഡ്രൈവര്‍ക്കെതിരേയും കാറിലുണ്ടായിരുന്ന നാല് യുവാക്കള്‍ക്കെതിരേയും മാര്‍ഗതടസം സൃഷ്ടിച്ചതിനും തമ്മിലിടിച്ചതിനും കേസെടുക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ തായിനേരിയിലെ എം. സുധീഷ്(34), കാറിലുണ്ടായിരുന്ന പെരുമ്പ സ്വദേശികളായ മുഹമ്മദ് ഷഫീര്‍(21), കക്കോട്ടകത്ത് ഷാനിദ് (20), മുഹമ്മദ് യാസിര്‍(19), മുഹമ്മദ് ഷാമില്‍(22) എന്നിവര്‍ക്കെതിരേയും കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. ഇതിനിടെ പൊലിസ് സ്റ്റേഷന് മുന്നില്‍ പൊലിസ് നോക്കിനില്‍ക്കെ സംഘട്ടനമുണ്ടായി. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന എം. മനീഷ്(23), സുഹൃത്തുക്കളായ പയ്യന്നൂരിലെ എം.പി അരുണ്‍(23) പെരുമ്പയിലെ കെ. മുഹസിന്‍(23) എന്നിവര്‍ക്കാണ് പരുക്കേറ്റു.
മനീഷിന്റെ പരാതിയില്‍ മൂരിക്കോവ്വലിലെ നിതിന്‍, കണ്ടാലറിയാവുന്ന 25ഓളം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഒടുവില്‍ ഓട്ടോ തൊഴിലാളി യൂനിയന്‍ നേതാക്കളും പൊലിസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഓട്ടോ തൊഴിലാളികള്‍ സ്റ്റേഷനില്‍നിന്നു പിരിഞ്ഞുപോയത്.
രണ്ടു മണിക്കൂര്‍ നേരം പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനും പരിസരവും സംഘര്‍ഷത്തിന്റെ ഭീതിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."