HOME
DETAILS

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

  
Sudev
July 12 2025 | 10:07 AM

Deco talks about lamine yamal performance in football

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് സ്പാനിഷ് യുവതാരം ലാമിൻ യമാൽ. ഇപ്പോൾ ഫുട്ബോളിൽ യമാൽ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ബാഴ്സലോണ താരം ഡെക്കോ. യമാൽ ഒരു പ്രതിഭാസമാണെന്നും ബാഴ്സലോണക്കായി കിരീടങ്ങൾ നേടാൻ റയലിനെതിരെ മികച്ച പോരാട്ടങ്ങൾ യമാൽ നടത്തേണ്ടി വരുമെന്നുമാണ് ഡെക്കോ അഭിപ്രായപ്പെട്ടത്. 

''ലാമിൻ ഒരു പ്രതിഭാസമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുക എന്നത് അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ എഫ്‌സി ബാഴ്‌സലോണക്കായി കിരീടങ്ങൾ നേടാൻ അദ്ദേഹം റയൽ മാഡ്രിഡിനൊപ്പം മത്സരിക്കും. ഫുട്ബോളിലെ ഏറ്റവും മികച്ച വേദിയിൽ പോരാടാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹം ഏറ്റവും മികച്ച സ്ഥലത്താണ് ഉള്ളത്'' ഡെക്കോ ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ബാഴ്സലോണക്ക് വേണ്ടി ഇതിനോടകം തന്നെ തകർപ്പൻ പ്രകടനമാണ് യമാൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ബാഴ്സയ്ക്ക് വേണ്ടി ഇതുവരെ 106 മത്സരങ്ങളിൽ നിന്നും 25 ഗോളുകളും 34 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. 2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. ബാഴ്സക്കൊപ്പം ഈ സീസണിൽ മൂന്ന് കിരീടങ്ങളാണ് യമാൽ നേടിയത്.കോപ്പ ഡെൽ റേ, സൂപ്പർകോപ്പ ഡി എസ്‌പാന, ലാലിഗ എന്നീ കിരീടങ്ങളാണ് ബാഴ്സലോണ ഈ സീസണിൽ നേടിയത്. 

രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ യുവേഫ നേഷൻസ് ലീഗ് വരെ മുന്നേറാനും സ്പാനിഷ് ടീമിന് സാധിച്ചു. എന്നാൽ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിനോട് പരാജയപ്പെട്ട് സ്പെയ്നിന് കിരീടം നഷ്ടമാവുകയായിരുന്നു. 

Spanish youngster Lamine Yamal is currently one of the best young players in world football. Former Barcelona player Deco is speaking out, praising Yamal's excellent performances in football.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  7 hours ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  7 hours ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  7 hours ago
No Image

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  7 hours ago
No Image

You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ

Football
  •  7 hours ago
No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  8 hours ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  8 hours ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  9 hours ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  10 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  10 hours ago

No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  11 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  11 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  11 hours ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  11 hours ago