HOME
DETAILS

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

  
Shaheer
July 12 2025 | 06:07 AM

Journey to the Future Driverless Vehicles Officially Hit the Roads in Abu Dhabi

അബൂദബി: മുബദാല കമ്പനിയായ സ്മാര്‍ട്ട് മൊബിലിറ്റി പ്രൊവൈഡര്‍ സൊല്യൂഷന്‍സുമായി സഹകരിച്ച് മസ്ദാര്‍ സിറ്റിയില്‍ ലെവല്‍ 4 ഓട്ടോണമസ് വാഹനങ്ങളുടെ (AV) പരീക്ഷണയോട്ടം ആരംഭിച്ചു. ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ITC)ന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന സംരംഭം, ഓട്ടോണമസ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, പരിശോധന, പ്രവര്‍ത്തന അംഗീകാരം, സുരക്ഷ, അനുസരണം എന്നിവ ഉറപ്പാക്കുന്നതോടൊപ്പം അബൂദബിയുടെ സ്മാര്‍ട്ട് മൊബിലിറ്റി കാഴ്ചപ്പാടുമായി യോജിക്കുന്നു.

2.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരീക്ഷണ പാതയിലൂടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. സീമെന്‍സ് കെട്ടിടം, നോര്‍ത്ത് കാര്‍ പാര്‍ക്ക്, മൈ സിറ്റി സെന്റര്‍ മസ്ദാര്‍ മാള്‍, സെന്‍ട്രല്‍ പാര്‍ക്ക്, ഇന്റര്‍നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി ആസ്ഥാനമായ എംസി2, ദി ലിങ്ക് തുടങ്ങിയ പ്രധാന ലാന്‍ഡ്മാര്‍ക്കുകളെയാണ് ഈ പാത ബന്ധിപ്പിക്കുന്നത്. തുടക്കത്തില്‍ വാഹനങ്ങളില്‍ സുരക്ഷാ ഓഫീസര്‍മാര്‍ ഉണ്ടെങ്കിലും, പദ്ധതി പുരോഗമിക്കുമ്പോള്‍ കേന്ദ്രീകൃത റിമോട്ട് കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൂര്‍ണ്ണമായും ഓട്ടോണമസ് പ്രവര്‍ത്തനത്തിലേക്ക് മാറും.

സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ (SASC) തന്ത്രത്തിന്റെ ഭാഗമായ പദ്ധതി നൂതന സാങ്കേതികവിദ്യയിലൂടെ നവീകരണത്തിനും ഭാവി രൂപപ്പെടുത്തുന്നതിനുമുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ക്ലീന്‍ ടെക്‌നോളജിയുടെ ആഗോള കേന്ദ്രവും സ്മാര്‍ട്ട് ഓട്ടോണമസ് വെഹിക്കിള്‍സ് ഇന്‍ഡസ്ട്രി (SAVI) ക്ലസ്റ്ററിന്റെ ആസ്ഥാനവുമായ മസ്ദാര്‍ സിറ്റിയുടെ പങ്ക് ഈ സംരംഭം എടുത്തുകാണിക്കുന്നു.

'ലെവല്‍ 4 ടെസ്റ്റിംഗ് പ്രഖ്യാപനം ഓട്ടോണമസ് വാഹന ശേഷികളില്‍ വലിയ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. ഈ നിര്‍ണായക സാങ്കേതികവിദ്യയുടെ വികസനത്തില്‍ മസ്ദാര്‍ സിറ്റി മേഖലയെ നയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,' മസ്ദാര്‍ സിറ്റി സിഇഒ അഹമ്മദ് ബാഗൂം പറഞ്ഞു.

'ഭാവി ഗതാഗത സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനുള്ള അബൂദബിയുടെ കാഴ്ചപ്പാടിന്റെ പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതി. നവീകരണത്തെ പിന്തുണയ്ക്കുകയും സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷനുകള്‍ വേഗത്തില്‍ സ്വീകരിക്കുകയും ചെയ്യുന്ന സംയോജിത നിയന്ത്രണ അന്തരീക്ഷം നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് വീണ്ടും ഉറപ്പിക്കുന്നു,' ഐടിസിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള ഹമദ് അല്‍ ഗഫെലി അഭിപ്രായപ്പെട്ടു.

Abu Dhabi takes a major step toward futuristic mobility as driverless vehicles begin operations on city roads. The autonomous transport system aims to enhance safety, efficiency, and sustainability in urban travel.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ

uae
  •  20 hours ago
No Image

സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി  

Kerala
  •  20 hours ago
No Image

സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും

organization
  •  21 hours ago
No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  a day ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  a day ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  a day ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago