രാമച്ചിയില്‍ കാട്ടാന വിളയാട്ടം തുടര്‍ക്കഥ
കേളകം: അടയ്ക്കാത്തോട് രാമച്ചിയില്‍ കാട്ടാനകളുടെ വിളയാട്ടം തുടര്‍ക്കഥയാവുന്നു. നാലുദിവസമായി തുടരുന്ന കാട്ടാനക്കൂട്ടത്തിന്റെ അക്രമത്തില്‍ പ്രദേശത്ത് കനത്ത കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. നിരന്തരം കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലെത്തുന്നതുമൂലം പ്രദേശവാസികള്‍ ഭീതിയിലാണ്. കൊട്ടിയൂര്‍ വനത്തില്‍ നിന്നെത്തുന്ന കാട്ടാനകളാണ് പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയിലാഴ്ത്തിയത്. കാട്ടാനശല്യത്തില്‍ കൂട്ടിയാനിക്കല്‍ ആഗസ്തിയുടെ നേന്ത്രവാഴത്തോട്ടവും തറപ്പേല്‍ ജെസിയുടെ തെങ്ങ് കൃഷിയും നശിച്ചു. പോള്‍, ബെന്നി കാക്കനാട്ട്, ചെരുവിളയില്‍ രാമന്‍, മത്തായി കുപ്പക്കാട്ട്, എന്നിവരുടെ കൃഷിയിടങ്ങളില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയിറങ്ങിയ കാട്ടാനക്കൂട്ടം കനത്ത നാശംവിതച്ചു. ദിവസങ്ങളായി കാട്ടാന ശല്യം തുടരുമ്പോഴും വനംവകുപ്പ് വേണ്ടത്ര മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."