സഊദിയില്‍ വിദേശികള്‍ അയയ്ക്കുന്ന പണത്തിന് ആറു ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
ദമ്മാം: സഊദിയില്‍ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. രാജ്യത്തെ ഒരു കോടിയോളം വിദേശികളെ നേരിട്ട ബാധിക്കുന്ന പുതിയ കരട് നിര്‍ദ്ദേശം ശൂറ കൗണ്‍സില്‍ പരിഗണനയിലാണ്.
ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ പ്രസിഡന്റും മുന്‍ ശൂറ കൗണ്‍സില്‍ അംഗവുമായ ഡോ.ഹുസാം അല്‍ അന്‍വരിയാണ് കരട് നിര്‍ദേശം ശൂറ കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചത്.
ശൂറ കൗണ്‍സില്‍ പഠനങ്ങള്‍ക്ക് ശേഷം ഇത് അംഗീകരിച്ചാല്‍ ആദ്യ വര്‍ഷം വിദേശികള്‍ അയക്കുന്ന പണത്തിന് ആറു ശതമാനം നികുതി നല്‍കേണ്ടി വരും. പിന്നീട് ഓരോ വര്‍ഷവും നികത്തി കുറഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷം രണ്ട് ശതമാനം നികതിയായി നിജപ്പെടുത്തണമെന്നുമാണ് കരട് നിയമത്തില്‍ പറയുന്നത് .
വിദേശികളുടെ വരുമാനം സഊദിയില്‍ തന്നെ ചിലവഴിക്കുന്നതിനും നിക്ഷേപത്തില്‍ പ്രോത്സാഹിഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത്. കൂടാത അനധികൃതമായി അധിക ജോലികള്‍ ചെയ്ത് വരുമാനം നേടുന്നത് തടയിടാനും പുതിയ നിയമത്തലുടെ കഴിയുമെന്ന് കണക്കുകൂട്ടുന്നുണ്ട്.
കൂടാതെ രാജ്യം വിടുമ്പോള്‍ നികുതി നല്‍കാതെ കൈവശം വയ്ക്കാവുന്ന പണവും നിര്‍ണയിക്കപ്പെടും. ഇതാനായി വിദേശികളുടെ വരുമാനവും പണമയക്കുന്ന റമിറ്റന്‍സുമായി ബന്ധപ്പെടുത്തും. നികുതി നല്‍കാതെ പഴുതുകളിലൂടെ രക്ഷപ്പെടുന്നവര്‍ക്കുള ശിക്ഷയും നിര്‍ണയിക്കപ്പെടും.
നിയമ ലംഘകര്‍ക്ക് അവര്‍ നല്‍കേണ്ടി വരുന്ന നികുതിക്ക് തുല്യമായ തുക പിഴ ചുമത്തപ്പെടും.നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും ഇരട്ടിയാക്കും. വിദേശിക്കള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ ഒഴുക്ക് വളരെ കൂടുതലാകുന്നതാണ് പുതിയ വ്യവസ്ഥ കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നത്.
വിദേശികളുടെ വരുമാനം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് ഗുണകരമാവുന്ന നിലയില്‍ ഇവിടെ നക്ഷേപിക്കുകയോ ചിലവഴിക്കുകയോ ചെയ്യുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് കരടു നിയമത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."