'അനന്തപുരി അസോസിയേഷന്‍' കവി മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും
മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശികളുടെ പുതിയ കൂട്ടായ്മയായ അനന്തപുരി അസോസിയേഷന്റെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച രാത്രി 7.30ന് കവി വി. മധുസൂദനന്‍ നായര്‍ ഭദ്രദീപം തെളിയിച്ച് നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ബഹ്‌റൈനിലെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായിക അഖില ആനന്ദും സംഘവും നയിക്കുന്ന ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നുള്ള പ്രവാസികളുടെ കലാസാംസ്‌കാരിക കായിക സാഹിത്യപരമായ അഭിരുചികളെ പരിപോഷിപ്പിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൂട്ടായ്മ രൂപീകൃതമായിരിക്കുന്നത്.
ഇതിന്റെ രൂപീകരണ പൊതുയോഗം കലവറ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍വച്ച് നേരത്തെ നടന്നിരുന്നു.
യോഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യത്തെ കുറിച്ചും നയപരിപാടികളെ കുറിച്ചും ചര്‍ച്ച ചെയ്തു ഭരണഘടനയ്ക്ക് രൂപം നല്‍കി.
അസോസിയേഷന്റെ പ്രഥമ കമ്മറ്റിയിലേയ്ക്ക് എസ്. മോഹന്‍ കുമാറിനെ പ്രസിഡണ്ടായും സന്തോഷ് ബാബുവിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്.
മറ്റു ഭാരവാഹികള്‍: ദിലീപ് എസ് ട്രഷറര്‍, ജോര്‍ജ് വര്‍ഗ്ഗീസ് വൈസ് പ്രസിഡണ്ട്, ശ്രീകുമാര്‍ കെ അസിസ്റ്റന്റ് സെക്രട്ടറി, മഹേന്ദ്ര കുമാര്‍ അസിസ്റ്റന്റ് ട്രഷറര്‍, രാജേഷ് കുമാര്‍ മെന്പര്‍ഷിപ് സെക്രട്ടറി, സതീഷ് ഗോപിനാഥന്‍ കലാവിഭാഗം സെക്രട്ടറി, ഷയ്‌നോള്‍ഡ് ഫെര്‍ണാണ്ടസ് സ്‌പോര്‍ട്‌സ് സെക്രട്ടറി, മുജീബ് വെല്‍ഫെയര്‍ & സര്‍വ്വീസ് സെക്രട്ടറി, അജി ഭാസി സാഹിത്യ വിഭാഗം സെക്രട്ടറി, പ്രകാശ് ഇന്റേര്‍ണല്‍ ഓഡിറ്റര്‍ .
സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള എല്ലാ തിരുവനന്തപുരം ജില്ലാ പ്രവാസികളും സന്തോഷ് ബാബു (0097339818426), രാജേഷ് കുമാര്‍ (00973367513 23) എന്നിവരുമായി ബന്ധപ്പെടണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."