
പൊലിയുന്നത് വിലപ്പെട്ട ജീവനുകള്‍
കുരുതിക്കളമായി ദേശീയ പാത;
സ്വന്തം ലേഖകന്‍
ആലപ്പുഴ:ജില്ലയിലെ ദേശീയ പാതയില്‍ അപകടം പെരുകിയിട്ടും അനക്കമില്ലാതെ അധികൃതര്‍.ചേര്‍ത്തല മുതല്‍ ഓച്ചിറ വരെയുള്ള ഭാഗങ്ങളില്‍ അടുത്തിടെ നടന്നത് നൂറുകണക്കിന് അപകടങ്ങള്‍.പൊലിഞ്ഞത് യുവാക്കളുടെ ഉള്‍പ്പടെ നിരവധി ജീവനുകള്‍. തോട്ടപ്പള്ളി,ഡാണാപ്പടി,ഹരിപ്പാട് മേഖലകളിലാണ് അധിക അപടകടങ്ങളും അരങ്ങേറുന്നത്. ദേശീയ പാതയിലെ വെളിച്ചമില്ലായ്മയും കരുവാറ്റയിലെ വളവുമാണ് ഈ മേഖലയെ അപകടക്കെണിയിലാക്കുന്നത്.
കഴിഞ്ഞ ദിവസം കരുവാറ്റ പവ്വര്‍ ഹൗസിന് സമീപം നടന്ന അപകടമാണ് ഏറ്റവുമൊടുവിലത്തേത്. കായംകുളം കൃഷ്ണപുരത്ത് നിന്ന് എറണാകുളത്തേക്ക് വന്ന ഇന്നോവ കാറും ആലപ്പുഴ ഭാഗത്ത് നിന്ന് വാഴക്കുല കയറ്റി വന്ന മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ചിടിച്ചുണ്ടായ അപകടത്തില്‍ ഗൃഗനാഥ മരിച്ചു. ഇന്നോവ കാറില്‍ സഞ്ചരിച്ചിരുന്ന ഓച്ചിറ മേമന ദാറുള്മഫാസില് അബ്ദുള്‍ സത്താറിന്റെ ഭാര്യ സമീറയാണ് (38) മരിച്ചത്. ഭര്‍ത്താവ് അബ്ദുള്‍ സത്താറും മക്കളായ സുമയ്യ (18), സിനാന് (17), കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഹാഷിം (27) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ തൂത്തുക്കുടി സുബ്രഹ്മണ്യപുരം കായംപുറം അന്തോണിക്കും (35) ,സഹായി ക്രിസ്റ്റഫറി (47) നും പരുക്കേറ്റിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ദേശീയ പാതയില്‍ തോട്ടപ്പള്ളി കൊട്ടാരവളവ് കല്പകവാടിക്ക് മുന്‍വശത്ത് വച്ച് നടന്ന അപകത്തിലും രണ്ടു പേര് മരിച്ചിരുന്നു.ആലപ്പുഴ ഭാഗത്ത് നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് ടാര്‍ കയറ്റിവന്ന ലോറിയ്ക്ക് പിന്നില്‍ ഇന്നോവാകാര്‍ ഇടിച്ചു കയറിയായിരുന്നു അപകടം.ഇന്നോവ കാറില്‍ സഞ്ചരിച്ചിരുന്ന ചെറിയഴീക്കല്‍ ആലുമ്മൂട്ടില്‍ ശ്രീധരന്റെ മകന് ബാബു (48), ബാബുവിന്റെ മൂത്ത മകന് അഭിജിത്ത് (20), ഇളയ മകന് അമല്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്.ബാബുവിന്റെ ഭാര്യ ലിസി ( 37)ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കീടാതെ ദേശീയപാതയില്‍ ഡാണാപ്പടിക്കു സമീപം സ്കൂട്ടറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചിരുന്നു. വിജയകുമറിന്റെ മകന് വൈശാഖ് (27) ,എരിക്കാവ് കൃഷ്ണകൃപയില്‍ രാജന്റെ മകന് രതീഷ് കുമാര്‍ (33) എന്നിവരാണ് മരിച്ചത്. പെയിന്റിങ് തൊഴിലാളികളായിരുന്നു ഇരുവരും രാത്രി ഹരിപ്പാട് നിന്നു വീട്ടിലേക്കു പോകവെ ആലപ്പുഴ ഭാഗത്തുനിന്നു മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തില്‍ വന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ദേശീയപാതയില്‍ നിന്നു പത്ത് അടി താഴെയുള്ള നാരകത്തറ പാതിരംകുളങ്ങര റോഡിലേക്ക് ഇരുവരും തെറിച്ചു വീണാണ് മരിച്ചത്.
ഇത്തരത്തില്‍ നിരവധി വാഹനാപകടങ്ങളാണ് ഹരിപ്പാട് മേഖലയില്‍ നിരന്തരം സംഭവിക്കുന്നത്. വെളിച്ചക്കുറവും അമിത വേഗതയും അനധികൃത പാര്‍ക്കിംഗുമാണ് വില്ലനാവുന്നത്.
കൂടാതെ കായംകുളം ദേശീയപാതയിലും അപകടം പെരുകുന്നു. മുക്കട മുതല്‍ ചേപ്പാട് വരെ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും റോഡിലിറങ്ങുന്നവരുടെ ജീവന് രക്ഷിക്കാന്‍ ഫലപ്രദമായ നടപടികളില്ല.ഇവിടെയും അമിത വേഗത്തില്‍ പായുന്ന വാഹനങ്ങളാണ് പ്രശ്നം.റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതോടെയാണ് ദേശീയ പാതയില്‍ അപകടങ്ങള്‍ പെരുകുന്നത്.
മദ്യപിച്ചും അമിത വേഗത്തിലും ഉറക്കും തൂങ്ങിയും വാഹനം ഓടിക്കുന്നത് നിയന്ത്രിക്കാന്‍ ഫലപ്രദമായ യാതൊരു സംവിധാനങ്ങളുമില്ല. കൃഷ്ണപുരം മുക്കട, ചിറക്കടവം, കമലാലയയം ജംഗ്ഷന്, കോളേജ് ജംഗ്ഷന്, കൊറ്റുകുളങ്ങര, പുത്തന്റോഡ് മുക്ക്, കരീലക്കുളങ്ങര, മളിയേക്കല്‍ ജംഗ്ഷന് എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഏറെയും.
അതേ സമയം ദേശീയപാതയില്‍ കായംകുളം മേഖലയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ കായംകുളം ഒ.എന്‍.കെ. ജങ്ഷന് മുതല്‍ ഹരിപ്പാടുവരെ പഴയ ദേശീയപാതകൂടി ഗതാഗതത്തിനായി ഉപയോഗപ്പെടുത്താനുള്ള ശുപാര്‍ശയില്‍ യാതൊരു നപടിയുമായിട്ടില്ല.
റോഡപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് ടി.കെ.ചന്ദ്രശേഖരദാസിന്റേതായിരുന്നു ശുപാര്‍ശ. തോട്ടപ്പള്ളി മുതല്‍ കൃഷ്ണപുരം വരെ ദേശീയപാതയിലെ അപകടമേഖലകള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. റോഡിന്റെ വീതിക്കുറവാണ് ഇവിടെ അപകടങ്ങള്‍ പെരുകാന്‍ കാരണം. മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനിടെയാണ് കൂടുതല്‍ അപകടങ്ങളും സംഭവിക്കുന്നത്.
ഒ.എന്‍.കെ. ജങ്ഷന് മുതല്‍ ഹരിപ്പാടുവരെ 14 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാത പ്രയോജനമില്ലാതെ കിടക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണം. രണ്ട് റോഡുകളെയും ഡിവൈഡര്‍ സ്ഥാപിച്ചോ താത്കാലിക കമ്പിവേലി സ്ഥാപിച്ചോ വേര്‍തിരിച്ച് വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തുകയും വേണം. ഇതോടെ ഇത്രയും ദൂരം ദേശീയപാതയ്ക്ക് നാലുവരിപ്പാതയുടെ പ്രയോജനം ലഭിക്കും.
ദേശീയപാതയിലെ പ്രധാന അപകടക്കെണികളിലൊന്നായ കായംകുളം കെ.എസ്.ആര്.ടി.സി. ജങ്ഷനില്‍ അപകടം കുറയ്ക്കാന്‍ അടിയന്തര പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തണം. കെ.എസ്.ആര്.ടി.സി. വാഹനങ്ങള്‍ ഉള്‍പ്പെടെ കെ.പി.റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ നേരിട്ട് ദേശീയപാതയിലെ കെ.എസ്.ആര്.ടി.സി. ജങ്ഷനില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണം.
പകരം മറ്റ് റോഡുകള്‍ ഇതിനായി പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങള്‍ ടി.കെ.ചന്ദ്രശേഖരദാസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നപടയിയായിട്ടില്ല. എല്ലാ പ്രധാന കവലകളിലും റിഫ്ലക്ടീവ് റിപ്പിള് ഹമ്പുകള്‍ സ്ഥാപിക്കാനും ദേശീയപാതയുടെ ഇരുവശങ്ങളിലെയും കാടുകള്‍ വെട്ടിത്തെളിക്കാനും നിര്‍ദേശം നല്‍കിയിട്ടും ഇവയെല്ലാം കടലാസിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 29 minutes ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 7 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 8 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 8 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 8 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 9 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 9 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 10 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 10 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 10 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 11 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 12 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 12 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 13 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 13 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 14 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 15 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 12 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago