HOME
DETAILS

ജില്ലാ പഞ്ചായത്ത് ബജറ്റ്: മാലിന്യ മുക്ത ജില്ല

  
backup
March 30, 2018 | 7:08 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1-7

 

ചെറുതോണി: ജില്ലാ പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും ഭവന നിര്‍മാണത്തിനും ഊന്നല്‍. 113,60,65,824 രൂപ വരവും 113,19,56,000 രൂപ ചെലവും 41,09,824 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാത്യു ജോണ്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അധ്യക്ഷത വഹിച്ചു. 2018 -19 വര്‍ഷത്തില്‍ മാലിന്യമുക്ത ജില്ല, എല്ലാവര്‍ക്കും ആരോഗ്യം, ജില്ലയുടെ സമഗ്ര വികസനം എന്നിവയും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ഭവന നിര്‍മാണത്തിനു 11 കോടിയാണു നീക്കിവച്ചിരിക്കുന്നത്. മാലിന്യമുക്ത ജില്ലയ്ക്കായി മൂന്നു കോടി, ക്ഷീരവികസനത്തിനു മൂന്നു കോടി, മുട്ടക്കോഴിയും കൂടും പദ്ധതിക്ക് 1.6 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നെല്‍ക്കൃഷി 25 ലക്ഷം, ഒരു ഏക്കറില്‍ കൂടുതല്‍ കൃഷിയിറക്കുന്ന പാടശേഖര സമിതിക്കും സംഘങ്ങള്‍ക്കും വിത്തും സബ്‌സിഡിയും. ജൈവ പച്ചക്കറി കൃഷി സംയുക്ത പദ്ധതിക്ക് 85 ലക്ഷം, മറ്റു കാര്‍ഷിക വികസന പരിപാടികള്‍ 1.5 കോടി, കരിമ്പു കൃഷി പ്രോത്സാഹനം 10 ലക്ഷം, കാര്‍ഷിക വിപണനം വിപണന പ്രോത്സാഹനം 40 ലക്ഷം, മണ്ണ്ജല സംരക്ഷണം 50 ലക്ഷം, ചെറുകിട ജലസേചനം 50 ലക്ഷം, മുട്ടക്കോഴി വളര്‍ത്തല്‍ സംയുക്ത പദ്ധതി ഒരു കോടി, മൃഗസംരക്ഷണം 20 ലക്ഷം, കൈത്തറി ഖാദി 15 ലക്ഷം. സഹകരണ സംഘങ്ങള്‍ക്കു ധനസഹായം 10 ലക്ഷം, സൂക്ഷ്മ ജലവൈദ്യുത പദ്ധതികള്‍ 80 ലക്ഷം.
കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദനം 25 ലക്ഷം, എസ്എസ്എ 2.75 കോടി. ജില്ലാ പഞ്ചായത്ത് വികസന വിഭാഗത്തിന്റെ 2017 -18 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. വിവിധ വാടക ഇനത്തിലുള്ള വരവും ജില്ലാ പഞ്ചായത്ത് ഭൂമി വിവിധ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കുമ്പോള്‍ ലഭിക്കാവുന്ന വരവും മുന്‍വര്‍ഷത്തെ നീക്കിയിരിപ്പും ഉള്‍പ്പെടുത്തി 1.5 കോടി വരവും 1.44 കോടി ചെലവും 18,20,139 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഇടുക്കി മെഡിക്കല്‍ കോളജിനു സമീപം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനായി 85,00,000 രൂപ മാറ്റിവച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വികസനം വോട്ടാകും; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല സാഹചര്യം; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  9 days ago
No Image

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പരസ്യമായി തോൽപ്പിക്കാൻ ശ്രമം: തിരുവനന്തപുരത്ത് മൂന്ന് ബിജെപി നേതാക്കളെ സസ്‌പെൻഡ് ചെയ്തു

Kerala
  •  9 days ago
No Image

'ഹത്തയിലെ കൂടാരത്തിൽ നിന്ന് ലിവയിലേക്ക് പോയത് മക്കളുടെ സന്തോഷത്തിനായി': തീരാനോവിൽ പ്രവാസി കുടുംബം; അഞ്ചാമത്തെ കുട്ടി ആശുപത്രി വിട്ടു

uae
  •  9 days ago
No Image

ഇംഗ്ലണ്ട് ക്രിക്കറ്റിൽ വൻ വിവാദം; മദ്യപിച്ച് ലക്കുകെട്ട് നൈറ്റ് ക്ലബ്ബിൽ അടിപിടി; ഇം​ഗ്ലണ്ട് വൈസ് ക്യാപ്റ്റന്റെ നായകസ്ഥാനം തെറിച്ചേക്കും

Cricket
  •  9 days ago
No Image

വീട്ടുജോലിക്കായി യുവതി കുവൈത്തിലെത്തി; എയർപോർട്ടിൽ സംശയം തോന്നി പരിശോധിച്ചു; പിടികൂടിയത് 3,000-ത്തോളം ലഹരി ഗുളികകൾ

Kuwait
  •  9 days ago
No Image

നിർണ്ണായക പോരാട്ടത്തിൽ കാലിടറി; വിജയ ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും നിരാശ

Cricket
  •  9 days ago
No Image

ഉംറ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 11 പേർക്ക് പരുക്ക്

Saudi-arabia
  •  9 days ago
No Image

ദീപു ചന്ദ്ര ദാസിന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ; ഇതുവരെ പിടിയിലായത് 21 പേർ

International
  •  9 days ago
No Image

ഇനി ട്രാക്കിലൂടെ 'പറക്കാം': വിമാനത്തിന് സമാനമായ സൗകര്യങ്ങളുമായി ഇത്തിഹാദ് റെയിൽ; ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ച് അധികൃതർ

uae
  •  9 days ago
No Image

'യുഎസിന്റേത് ഭീകരപ്രവർത്തനം, കേന്ദ്രത്തിന് മൗനം'; വെനിസ്വേലൻ അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി

Kerala
  •  9 days ago