HOME
DETAILS

ഭൂമി ദിനാചരണത്തിനിടെ ഇസ്‌റാഈല്‍ വെടിവയ്പ്പ്: ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

  
backup
March 30, 2018 | 2:18 PM

israeli-forces-kill-7-palestinians-on-land-day

ഗസ്സ: ഫലസ്തീനില്‍ 42-ാം ഭൂമി ദിനാചരണത്തിനിടെ ഇസ്‌റാഈല്‍ വെടിവയ്പ്പ്. ഏഴു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറു കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയുടെ അതിര്‍ത്തിയിലേക്കു മാര്‍ച്ച് ചെയ്ത ആയിരക്കണക്കിന് ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്‌റാഈല്‍ സേന വെടിയുതിര്‍ത്തത്.

മുഹമ്മദ് നജ്ജാര്‍ (25) ജബലിയ്യയിലും മഹ്മൂദ് മുഅമ്മര്‍ (38), മുഹമ്മദ് അബൂ ഉമര്‍ (22) എന്നിവര്‍ റഫായിലുമാണ് കൊല്ലപ്പെട്ടത്. 19 കാരനായ അഹമ്മദ് ഔദ, 33 കാരായ ജിഹാദ് ഫ്രെനെ, മഹ്മൂദ് സാദി റഹ്മി എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നുപേര്‍. വഹീദ് അബു സാമൂര്‍ എന്ന കര്‍ഷകനും കൊല്ലപ്പെട്ടു.

മാര്‍ച്ചിനു നേരെ നടത്തിയ നേരിട്ടുള്ള വെടിവയ്പ്പില്‍ 550 ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. കനത്ത ഗ്രനേഡ് ആക്രമണവും ഉണ്ടായി.

സൈനിക ആക്രമണത്തെ ഇസ്‌റാഈലിലെ ഫലസ്തീനിയന്‍ ലീഗല്‍ സെന്റര്‍ അദാല അപലപിച്ചു. സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദാല പറഞ്ഞു.

ഭൂമി ദിനം

1976 മാര്‍ച്ച് 30ന് ഫലസ്തീനില്‍ ഇസ്‌റാഈല്‍ വ്യാപകമായി ഭൂമി കയ്യേറ്റം ചെയ്തതിനെ ഓര്‍മ്മിച്ചാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 30ന് ഭൂമി ദിനാചരണം നടത്തുന്നത്. അന്ന് ഇസ്‌റാഈല്‍ സേനയുടെ വെടിയേറ്റ് ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

1948 ലെ യുദ്ധാനന്തരം ഇസ്‌റാഈല്‍ കയ്യേറിയ ഫലസ്തീന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ തിരിച്ചുനല്‍കണമെന്ന ആവശ്യം കൂടി ഉയര്‍ത്തിയാണ് ഈ ദിവസം മാര്‍ച്ച് നടത്തിയത്. അന്ന് ഗസ്സയിലെ 70 ശതമാനം ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago