HOME
DETAILS
MAL
സ്ത്രീ സുരക്ഷക്ക് മുന്‍ഗണനയുമായി സര്‍ക്കാര്‍
backup
March 31 2018 | 02:03 AM
ഗുവാഹത്തി: സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. അക്രമം നേരിടുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ 189 നമ്പറില്‍ വിളിച്ച് സഹായം അഭ്യര്ഥിക്കാവുന്നതാണെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. തുടക്കത്തില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാം. പദ്ധതിയുടെ പ്രവര്‍ത്തനം താമസിയാതെ 24 മണിക്കൂറിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."