റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ വിദേശ വിദഗ്ധരെ നിയമിക്കാന്‍ അനുമതി നല്‍കിയേക്കും
റിയാദ്: സഊദിയില്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ വിദേശ വിദഗ്ധരെ നിയമിക്കാന്‍ അനുമതി നല്‍കിയേക്കും. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് കീഴിലെ ഗതാഗത കമ്മിറ്റി മുന്നോട്ടുവച്ച ആവശ്യം പരിഗണിക്കാമെന്ന് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ റിസീവിങ്, ഡെലിവറി മേഖലയുമായി ബന്ധപ്പെട്ട സാങ്കേതികകാര്യങ്ങളുടെ ചുമതല വഹിക്കുന്നതിന് ഓരോ സ്ഥാപനത്തിലും ഒരു വിദേശ വിദഗ്ധനെ നിയമിക്കണമെന്നാണ് ഗതാഗത കമ്മിറ്റിയുടെ ആവശ്യം.
നിലവില്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുന്തിയയിനം കാറുകളുടെ ഉള്‍ഭാഗത്തെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി ചിലര്‍ തട്ടിപ്പുകളും കൃത്രിമങ്ങളും നടത്തുന്നുണ്ട്.
ഇത് വിദഗ്ധര്‍ക്ക് മാത്രമേ കണ്ടുപിടിക്കാനാകൂ. അതിനാല്‍ വിദേശ വിദഗ്ധരെ നിയമിക്കാന്‍ അനുവദിക്കണമെന്നാണ് ചേംബര്‍ കൊമേഴ്‌സ് ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."