തുര്‍ക്കിയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് 17 മരണം
അങ്കാറ: അനധികൃത കുടിയേറ്റക്കാരുമായി യാത്രതിരിച്ച ബസ് അപകടത്തില്‍പെട്ട് 17 മരണം. 36 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അങ്കാറയ്ക്കടുത്ത് ഇഗ്ദിര്‍ കാര്‍സിലില്‍ ബസിന് തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
ഇറാന്, പാകിസ്താന്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരില്‍ പലരുടെയും സ്ഥിതി ഗുരുതരമാണെന്ന് പ്രാദേശിക ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. 14 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ബസില്‍ 50ഓളം പേരെ കുത്തിനിറച്ചായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഇഗ്ദിര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതിനിടെ, മറ്റൊരു ബസില്‍നിന്ന് അനധികൃത കുടിയേറ്റക്കാരായ 13 പേരെ പിടികൂടിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."