HOME
DETAILS

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരേയും റഷ്യയുടെ നടപടി

  
backup
March 31 2018 | 02:03 AM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

 

മോസ്‌കോ: അമേരിക്കയ്ക്കുപിറകെ പാശ്ചാത്യന്‍ രാജ്യങ്ങളുടെ നയതന്ത്രജ്ഞരെയും പുറത്താക്കി റഷ്യയുടെ തിരിച്ചടി. തങ്ങളുടെ നയതന്ത്രജ്ഞരെ പുറത്താക്കിയതിനു തിരിച്ചടിയായാണ് റഷ്യയുടെ നടപടി. 23 രാജ്യങ്ങളിലെ 59 നയതന്ത്രജ്ഞരോട് ഉടന്‍ തന്നെ നാടുവിടാന്‍ റഷ്യന്‍ അധികൃതര്‍ ഉത്തരവിട്ടു. നേരത്തെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ സ്ഥാനപതികള്‍ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിപ്പിച്ച് റഷ്യ വിശദീകരണം തേടിയിരുന്നു. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ലിത്വാനിയ, ഉക്രൈന്‍, സ്വീഡന്‍, ആസ്‌ത്രേലിയ, കാനഡ, ചെക്ക് റിപബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രജ്ഞരെയാണ് കഴിഞ്ഞ ദിവസം റഷ്യ പുറത്താക്കിയത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണു വാര്‍ത്ത പുറത്തുവിട്ടത്.
നേരത്തെ, റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടി പിന്‍വലിക്കാനാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദ്യം ബ്രിട്ടീഷ് സ്ഥാനപതിയെയാണു വിളിപ്പിച്ചത്. തങ്ങളുടെ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ഇദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപിറകെ മറ്റു രാജ്യങ്ങളിലെ എംബസി വൃത്തങ്ങളും മോസ്‌കോയിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തി.
തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിനു തിരിച്ചടിയായി വ്യാഴാഴ്ച വൈകിട്ട് 60 യു.എസ് നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കിയിരുന്നു. ഇതിനുപുറമെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നയതന്ത്രജ്ഞരോട് നാലിനു മുന്‍പായി രാജ്യംവിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. മുന്‍ ഇരട്ടച്ചാരനെതിരായ വധശ്രമ സംഭവത്തില്‍ ബ്രിട്ടനു പിന്തുണയറിയിച്ച് ഈയാഴ്ച അമേരിക്ക 60 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. സീറ്റ്‌ലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടുകയും ചെയ്തു. ഇതിനുപിറകെ 98 ലോകരാജ്യങ്ങളും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. നേരത്തെ ബ്രിട്ടന്‍ പുറത്താക്കിയ 23 പേരും അമേരിക്ക പുറത്താക്കിയ 60 പേരും ഉള്‍പ്പെടെ മൊത്തം 145 റഷ്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരേയാണ് അന്താരാഷ്ട്ര നടപടിയുണ്ടായത്. ഏതാനും രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് തങ്ങളുടെ സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തു. 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയും പുറത്താക്കിയിട്ടുണ്ട്.
അതിനിടെ, രാസപ്രയോഗത്തിനിരയായ സെര്‍ജി സ്‌ക്രിപാലിന്റെ മകള്‍ യൂലിയയുടെ സ്ഥിതിയില്‍ പുരോഗതിയുള്ളതായി കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍, സ്‌ക്രിപാല്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago