പി.എസ് ജോണ്‍ പുരസ്‌കാരം എം.കെ അര്‍ജുനന്
കൊച്ചി: എറണാകുളം പ്രസ്‌ക്ലബിന്റെ പി.എസ്.ജോണ്‍ സ്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ അഞ്ചിന് രാവിലെ 11.00 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനിക്കുമെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി. ദിലീപ് സെക്രട്ടറി സുഗതന്‍ പി ബാലന്‍ എന്നിവര്‍ അറിയിച്ചു.
എറണാകുളം പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റ് പി.എസ് ജോണിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. 1996 ല്‍ ആരംഭിച്ച പുരസ്‌കാരത്തിന് ഇതേ വരെ പരിഗണിക്കപ്പെടാതിരുന്ന മേഖലയില്‍ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്. മലയാള ചലച്ചിത്രഗാന മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേരളത്തിലെ സാമൂഹിക രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്നതാണ് പി.എസ് ജോണ്‍ പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."