മതപണ്ഡിതര്‍ക്ക് മിണ്ടാനാകാത്ത സ്ഥിതി: കുഞ്ഞാലിക്കുട്ടി മുസ്‌ലിം യൂത്ത്‌ലീഗ് രണ്ടാം യുവജനയാത്ര പ്രഖ്യാപനം നടത്തി
കണ്ണൂര്‍: മതപണ്ഡിതന്‍മാര്‍ക്ക് പൊതുവേദികളില്‍ മിണ്ടാനാകാത്ത സ്ഥിതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കണ്ണൂരില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലര്‍ക്ക് എന്ത് തോന്നിവാസവും പ്രസംഗിക്കാം. പൊലിസ് കേസെടുക്കില്ല. എന്നാല്‍ മത പണ്ഡിതന്മാര്‍ക്ക് വായ തുറക്കാന്‍ പാടില്ല. തുറന്നാല്‍ കേസാണ്. ഫാറൂഖ് കോളജ് വിഷയത്തില്‍ സംഭവിച്ചത് ഇതാണ്. മത പണ്ഡിതന്മാര്‍ മതപരമായ വസ്ത്രധാരണത്തെക്കുറിച്ച് പറയും. അത് ആവിഷ്‌കാര സ്വതന്ത്രമല്ലേ, ആരും നിര്‍ബന്ധിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
ഇഷ്ടമുള്ളവര്‍ ആ രീതി പിന്‍തുടര്‍ന്നാല്‍ മതി. എന്നാല്‍ പ്രസംഗിച്ചവരുടെ പേരില്‍ കേസ് എടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പണ്ഡിതന്മാര്‍ പറയുന്നത് പൊലിസിന് മനസിലാകാതിരുന്നാലും എഫ്.ഐ.ആര്‍ ഇടും. പ്രഭാഷണം നടത്തുന്നവര്‍ ഇനി ആയത്ത് ഓതേണ്ട, അത് മനസിലായില്ലെന്ന് പറഞ്ഞ് പൊലിസ് കേസെടുക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
നവംബര്‍ 24ന് കാസര്‍കോട് നിന്ന് കാല്‍നടയായി ആരംഭിക്കുന്ന യുവജനയാത്ര ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും. യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങളാണ് ജാഥ ക്യാപ്റ്റന്‍. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വൈസ് ക്യാപ്റ്റനാണ്. യാത്രയുടെ ലോഗോ പ്രകാശനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നിര്‍വഹിച്ചു. ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, പി.കെ.കെ ബാവ, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍,എം.എല്‍.എമാരായ കെ.എം ഷാജി, സി. മമ്മൂട്ടി, അഡ്വ. എന്‍ ശംസുദ്ദീന്‍ എന്നിവരും സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ബി.എം സാദിഖ് അലി, സി.കെ സുബൈര്‍, ടി.പി അശ്‌റഫ് അലി, കെ.കെ മുഹമ്മദ്, എം.എ സമദ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."