HOME
DETAILS
MAL
കര്‍ദിനാള്‍ ഭരണഘടനയെ അപമാനിച്ചുവെന്ന് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍
backup
March 31 2018 | 02:03 AM
കൊച്ചി: ഇന്ത്യന്‍ ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജ്യത്തെ അപമാനിച്ചുവെന്ന് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍. വേദപുസ്തകത്തെ കൂട്ടുപിടിച്ച് വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് കര്‍ദിനാള്‍ ചെയ്തതെന്നും ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ ആരോപിച്ചു. എത്രയും വേഗം കര്‍ദിനാള്‍ സ്ഥാനം രാജിവച്ച് ജോര്‍ജ് ആലഞ്ചേരി രാജ്യത്തെ നിയമത്തിന് കീഴടങ്ങണമെന്ന് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ മുഖ്യഉപദേഷ്ടാവ് ഫെലിക്സ് ജെ.പുല്ലാടന്‍ പറഞ്ഞു. സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ കുരിശിന്റെ വഴി സംഘടിപ്പിച്ചു. പ്രതിഷേധ യാത്ര അങ്കമാലി അതിരൂപത ആസ്ഥാന മന്ദിരത്തിന് മുന്നില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."